തിരുവനന്തപുരം : നാഷണൽ കോളേജിലെ മലയാളം പ്രൊഫ . പള്ളിച്ചൽ സുരേഷിന് കവിയും ചലച്ചിത്രഗാന രചയിതാവും മാധ്യമ പ്രവർത്തകനും ടെലിവിഷൻ അവതാരകനുമായ പ്രഭാവർമ്മ ഡോ സുകുമാർ അഴീക്കോടിന്റെ മലയാള സാഹിത്യ വിമർശനം എന്ന പുസ്തകം നൽകി പ്രകാശനം കർമ്മം നിർവ്വഹിച്ചു .
സുകുമാർ അഴീക്കോടിൻറെ ജന്മശതാബ്‌ദിയുടെ ഭാഗമായി ഒരു വർഷം നീണ്ടു നിൽക്കുന്ന ആഘോഷങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനം മെയ് 12 ന് തിരുവനന്തപുരം വൈ എം സി എ ഹാളിൽ നടന്ന ചടങ്ങിലാണ് പുസ്തകം പ്രഭാവർമ്മയിൽ നിന്ന് സുരേഷ് ഏറ്റുവാങ്ങിയത്.
പ്രാർത്ഥനാഗാനമായി രബീന്ദ്രനാഥ ടാഗോർ രചിച്ച ‘എവിടെ നിർഭയമാകുന്നു മാനസം’ എന്ന കവിതയ്ക്ക് ആദിത്യ പ്രേം (നേമം വിക്ടറി ഗേൾസ് ഹൈസ്‌കൂൾ ) സ്വന്തമായി ഈണം പകർന്ന് മനോഹരമായി ആലപിച്ചുകൊണ്ടാണ് ചടങ്ങ് ആരംഭിച്ചത് . അഴീക്കോട് ട്രസ്റ്റ് അംഗം ഡോ ജോസ് പാറക്കടവിൽ സ്വാഗതം പറഞ്ഞു. സെക്രട്ടറി ഡോ പോൾ മണലിൽ ആമുഖ പ്രസംഗം നടത്തി .
മലയാള സിനിമയിലെ പ്രതിഭാശാലിയായ സംവിധായകനും തിരക്കഥാകൃത്തും നിർമ്മാ താവുമായ അടൂർ ഗോപാലകൃഷ്ണൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു . സഹകരണ വകുപ്പ് മന്ത്രി വി എൻ വാസവൻ അദ്യക്ഷനായിരുന്നു . ബിനോയ് വിശ്വം (സി പി ഐ സംസ്ഥാന സെക്രട്ടറി ) അനുസ്മരണ പ്രഭാഷണം നടത്തി .
2024 – 25 എസ് എസ് എൽ സി പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ മന്ത്രി വി എൻ വാസവൻ പുരസ്കാരങ്ങൾ നൽകി ആദരിച്ചു . കേരള സർവകലാശാല റിട്ട .ഡെപ്യൂട്ടി രജിസ്ട്രാറും ട്രസ്റ്റ് അംഗവുമായ വി ദത്തൻ നന്ദിയും പറഞ്ഞു