എറണാകുളം നഗരം ഇന്ന് സാക്ഷ്യം വഹിച്ച്‌ സൂര്യന്‍റെ അപൂര്‍വ്വ പ്രകാശ വലയത്തിന്

169

കൊച്ചി: എറണാകുളം നഗരം ഇന്ന് സാക്ഷ്യം വഹിച്ച്‌ സൂര്യന്‍റെ അപൂര്‍വ്വ പ്രകാശ വലയത്തിന്. ’22 ഡിഗ്രി സര്‍ക്കുലര്‍ ഹാലോ’ എന്നറിയപ്പെടുന്ന പ്രതിഭാസമാണിത്. സൂര്യനു ചുറ്റും ചുവപ്പും നീലയും നിറം കലര്‍ന്ന വൃത്താകാരത്തിലുള്ള പ്രകാശവലയമാണ് പ്രത്യക്ഷപ്പെട്ടത്. ഇന്ന് ഉച്ചകഴിഞ്ഞ് 12.45നും 1.30നും ഇടയിലാണ് ഇത് സംഭവിച്ചത്.സൂര്യന്‍റെ പ്രകാശ് രശ്മികള്‍ സിറസ് മേഘങ്ങളിലെ ഷഡ്ഭുജ ഐസ് ക്രിസ്റ്റലുകളില്‍ തട്ടി വ്യതിചലിക്കുന്പോഴാണ് ഈ പ്രതിഭാസം കാണപ്പെടുന്നത്. ഭൗമോപരിതലത്തില്‍ നിന്ന് അഞ്ചു മുതല്‍ എപത്തു കിലോമീറ്റര്‍ വരെ ഉയരത്തിലുള്ള സിറസ് മേഘങ്ങളിലെ ജലാംശം ഐസ്ക്രിസ്റ്റലായി മാറുന്പോഴാണ് ഇത് സാധ്യമാകുന്നത്.എന്നാല്‍ അത്ഭുതം നിറഞ്ഞ പ്രതിഭാസമായി ഇതിനെ കാണുന്നില്ല. ശൈത്യരാജ്യങ്ങളില്‍ ഇത് പതിവാണെങ്കിലും ഇന്ത്യയില്‍ വളരെ വിരളമായേ സംഭവിച്ചിട്ടുള്ളു. ഇക്കഴിഞ്ഞ മേയില്‍ കൊല്‍ക്കൊത്തയില്‍ സംഭവിച്ചതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. 2013ലും ഇരത് സംഭവിച്ചതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പറയുന്നു. ആസന്നമായ കാറ്റിനും കോളിനും മുന്‍പ് ഇത്തരത്തിലുള്ള പ്രതിഭാഗം ഉണ്ടാവാറുണ്ടെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു.
ചന്ദ്രനു ചുറ്റും ഇത്തരം പ്രകാശവലയം കാണപ്പെടാറുണ്ട്. ചാന്ദ്ര മോതിരം അഥവ ചാന്ദ്ര വലയമെന്നും വിന്‍റര്‍ ഹാലോ എന്നുമാണ് ഇത് അറിയപ്പെടുന്നത്.

NO COMMENTS

LEAVE A REPLY