ഫീസ് കുറയ്‌ക്കാതെ ആരും രജിസ്‌ട്രേഷന്‍ നടത്തരുതെന്ന് ഉമ്മന്‍ചാണ്ടി

160

തിരുവനന്തപുരം: രജിസ്‌ട്രേഷന് ഈടാക്കിയ കൂടിയ ഫീസ് പിന്‍വലിക്കാതെ ആരും രജിസ്‌ട്രേഷന്‍ നടത്തരുതെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. കുടുംബാംഗങ്ങള്‍ തമ്മിലുള്ള ഭാഗപത്ര ഉടമ്പടികള്‍ക്കുള്ള രജിസ്‌ട്രേഷന്‍ ഫീസ് കൂട്ടിയ നടപടി സാധാരണക്കാരെ വലയ്ക്കുന്ന തീരുമാനമാണെന്ന് ബോധ്യമായിട്ടും അത് റദ്ദാക്കാന്‍ സര്‍ക്കാര്‍ തയാറായിട്ടില്ല. ഇതിനെതിരെ ജനം പ്രതികരിക്കണമെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. സര്‍ക്കാരിന്റെ പിടിപ്പുകേട് കൊണ്ട് കേരളം കള്ളന്മാരുടെ പറുദീസയായി മാറിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ യു ഡി എഫ് സംഘടിപ്പിച്ച ധര്‍ണയില്‍ സംസാരിക്കുകയായിരുന്നു ഇരുവരും.
പൊലീസിനേയും സര്‍ക്കാരിനേയും അതിരൂക്ഷ ഭാഷയില്‍ വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ്. മന്ത്രിമാര്‍ തമ്മിലുള്ള തര്‍ക്കം പരിഹരിക്കാന്‍ അത്താഴവിരുന്നൊരുക്കിയിട്ടും രക്ഷയില്ലെന്നും പരിഹാസം. ജനകീയ പ്രശ്‌നങ്ങള്‍ അവഗണിക്കുന്ന സര്‍ക്കാര്‍ നിലപാട് തുടരുകയാണെന്ന് പി കെ കുഞ്ഞാലിക്കുട്ടി ഉള്‍പ്പടെയുള്ള ഘടകകക്ഷി നേതാക്കള്‍ കുറ്റപ്പെടുത്തി. സര്‍ക്കാരിനെതിരെയുള്ള യു ഡി എഫ് സമരത്തിനും ഇന്ന് തുടക്കമായി.

NO COMMENTS

LEAVE A REPLY