ശബരിമല സംഘര്‍ഷം ; 1407 പേര്‍ അറസ്റ്റില്‍

187

പത്തനംതിട്ട : ശബരിമലയില്‍ അക്രമം നടത്തിയ 1407 പേരെ പോലീസ് അറസ്റ്റ് ചെയ്തു. നിലയ്ക്കലിലും ശബരിമലയിലുമായി അക്രമം ഉണ്ടാക്കിയവര്‍ക്ക് എതിരെ കര്‍ശന നടപടിയുമായി മുന്നോട്ട് പോകുകയാണ് പോലീസ്. കൂടുതല്‍ അറസ്റ്റുണ്ടാകുമെന്ന് ജില്ലാ പൊലീസ് മേധാവി അറിയിച്ചു. 210 പേരുടെ ഫോട്ടോ അടങ്ങിയ ക്രൈംമെമ്മോ തയ്യാറാക്കിയതിന് പിന്നാലെയാണ് അറസ്റ്റ്. പ്രതികള്‍ക്കെതിരെ പൊതുമുതല്‍ നശിപ്പിക്കുക, ഔദ്യോഗിക കൃത്യനിര്‍വ്വഹണം തടസ്സപ്പെടുത്തുക, സ്ത്രീകളെ ആക്രമിക്കുക, കൊലപാതകശ്രമം സംഘം ചേരല്‍ തുടങ്ങിയ വകുപ്പുകള്‍ ചേര്‍ത്താണ് കേസ്സെടുത്തിരിക്കുന്നത്.

NO COMMENTS