ഗുണ്ടകള്‍ക്കെതിരെ കാപ്പ ചുമത്താന്‍ കലക്ടര്‍മാര്‍ക്ക് സര്‍ക്കാര്‍ നിര്‍ദേശം

218

തിരുവനന്തപുരം: സംസ്ഥാനത്ത് ഗുണ്ടകള്‍ക്കെതിരെ കാപ്പ ചുമത്താന്‍ സര്‍ക്കാര്‍ കലക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കി. ഇതിനായി ഇന്റലിജന്‍സ് 2010 ഗുണ്ടകളുടെ പട്ടിക തയാറാക്കി. സംസ്ഥാനത്ത് സംഘടിതവും വ്യക്തിപരവുമായ ആക്രമണങ്ങള്‍ വര്‍ധിച്ച സാഹചര്യത്തിലാണ് നടപടി. ഒരുമാസത്തിനകം ഇന്റലിജന്‍സ് സര്‍ക്കാരിന് നടപടി റിപ്പോര്‍ട്ട് നല്‍കും. സംസ്ഥാനത്തെ ഗുണ്ടകളെ അമര്‍ച്ച ചെയ്യാന്‍ സര്‍ക്കാര്‍ നിരവധി പദ്ധതികള്‍ കൊണ്ടുവന്നിരുന്നുവെങ്കിലും അവയെല്ലാം പരാജയപ്പെടുകയായിരുന്നു. രാഷ്ട്രീയ പാര്‍ട്ടികളുടെ എതിര്‍പ്പായിരുന്നു പദ്ധതികള്‍ പരാജയപ്പെടാനുള്ള പ്രധാന കാരണം. എന്നാല്‍ കഴിഞ്ഞദിവസം കൊച്ചിയില്‍ പ്രമുഖ യുവനടിയെ തട്ടിക്കൊണ്ടുപോയ കേസിനു പിന്നില്‍ കുപ്രസിദ്ധ ഗുണ്ടകളാണെന്ന് തെളിഞ്ഞതോടെയാണ് കടുത്ത നടപടികളിലേക്ക് നീങ്ങാന്‍ സര്‍ക്കാരിനെ പ്രേരിപ്പിച്ചത്. മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദേശ പ്രകാരം ഇന്റലിജന്‍സ് ഡിജിപി: മുഹമ്മദ് യാസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് സംസ്ഥാനത്തെ ഗുണ്ടകളുടെ പട്ടിക തയ്യാറാക്കിയത്. എസ്പിമാര്‍, റേഞ്ച് ഐജിമാര്‍ എന്നിവര്‍ നല്‍കുന്ന നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാകും കാപ്പ ചുമത്തുന്നത്.

NO COMMENTS

LEAVE A REPLY