ചെന്നൈ : തമിഴ്നാട്ടില്‍ അണ്ണാ ഡി.എം.കെയുടെ ലയനം പ്രഖ്യാപിച്ചു കൊണ്ട് ഒ. പനീര്‍സെല്‍വവും ഇ. പളനിസാമിയും ഒന്നായി. തമിഴ്നാട് മന്ത്രിസഭയില്‍ പനീര്‍സെല്‍വത്തെ ഉപമുഖ്യമന്ത്രിയായി നിയമിക്കും. ധനവകുപ്പിന്റെ ചുമതലയും അദ്ദേഹത്തിന് നല്‍കും. പാര്‍ട്ടിയുടെ സംസ്ഥാന കോ ഓര്‍ഡിനേറ്റര്‍ പദവിയും പനീര്‍ സെല്‍വത്തിന് നല്‍കാന്‍ ധാരണയായിട്ടുണ്ട്. ശശികലയെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കാനും തീരുമാനമായിട്ടുണ്ട്. ഇരു പക്ഷവും തമ്മിലുള്ള ധാരണ അനുസരിച്ച് ഒ പിഎസ് പക്ഷത്തെ മൂന്ന് പേരെ മന്ത്രിമാരാക്കും. പാണ്ഡ്യരാജക്കും മന്ത്രിപദവി ലഭിക്കും. 15 അംഗ ഉന്നതാധികാര ഭരണസമിതിക്കും രൂപം നല്‍കിയിട്ടുണ്ട്. പനീര്‍ സെല്‍വമാണ് ഇതിന്റെ അധ്യക്ഷന്‍. പാര്‍ട്ടിയെ പിളര്‍ത്താന്‍ ആര്‍ക്കും കഴിയില്ലെന്ന് യോഗത്തിന് ശേഷം പനീര്‍ സെല്‍വം പറഞ്ഞു.