ഇന്ത്യയില്‍ ബിസിനസ് സാമ്രാജ്യം ഉണ്ടെന്ന ആരോപണം നവാസ് ഷെരീഫ് നിഷേധിച്ചു

176

ലാഹോര്‍: പാകിസ്താന്‍ പ്രധാധനമന്ത്രി നവാസ് ഷെരീഫിനു ഇന്ത്യയില്‍ ബിസിനസ് സംരഭങ്ങളും സ്വത്തുവകകളും ഉണ്ടെന്ന ആരോപണം ഷെരീഫും കുടുംബവും നിഷേധിച്ചു. പാക്കിസ്താന്‍ പ്രതിപക്ഷ പാര്‍ട്ടിയായ തെഹ്രിക് ഈ ഇന്‍സാഫ് നേതാവ് ഇമ്രാന്‍ ഖാനാണ് ആരോപണവുമായി എത്തിയത്.ഇന്ത്യയില്‍ രഹസ്യമായി നടത്തുന്ന ബിസിനസുകളില്‍ നിന്ന് പ്രതിവര്‍ഷം 6 കോടി ഡോളര്‍ വരുമാനം ഉള്ളതായി 2015ലാണ് ഇമ്രാന്‍ ഖാന്‍ വെളിപ്പെടുത്തിയത്. പുതിയ വ്യവസായങ്ങള്‍ തുടങ്ങാനുള്ള ഒരുക്കത്തിലാണ് ഷെരീഫ് എന്നും ഇമ്രാന്‍ ഖാന്‍ പറഞ്ഞു. എന്നാല്‍ അന്ന് ഷെരീഫ് ഇതിനെതിരെ പ്രതികരിച്ചിരുന്നില്ല. ഇന്ത്യ-പാക്ക് ബന്ധം വഷളായ സാഹചര്യത്തില്‍ ഇത് ചര്‍ച്ചയായതോടെയാണ് പ്രതികരണവുമായി ഷെരീഫ് രംഗത്തെത്തിയത്.ഇമ്രാന്‍ ഖാനു പുറമേ സമാനമായ ആരോപണവുമായി മറ്റ് പാര്‍ട്ടികളും രംഗത്തെത്തിയിട്ടുണ്ട്. ഇന്ത്യയില്‍ മാത്രമല്ല ലോകത്തെവിടെയും ഇന്ത്യയുടെ പങ്കാളിത്തത്തോടെയോ സഹായത്തോടെയോ ഒരു ബിസിനസും ഇല്ലെന്ന് ഷെരീഫ് ഗ്രൂപ്പ് ഓഫ് ഇന്‍ഡസ്ട്രീസിന്‍റെ ചെയര്‍മാനും ഷെരീഫിന്‍റെ മകനുമായ ഹുസൈന്‍ നവാസ് പറഞ്ഞു.

NO COMMENTS

LEAVE A REPLY