മലയാളി യുവതി യുഎഇയില്‍ അപകടത്തില്‍ മരിച്ചു

199

അബുദാബി: യുഎഇയില്‍ ഭര്‍ത്താവിനടുത്ത് സന്ദര്‍ശക വിസയില്‍ എത്തിയ മലയാളി യുവതിക്ക് വാഹനാപകടത്തില്‍ മരിച്ചു. അബുദാബി അല്‍ റഹബായിലാണ് അപകടമുണ്ടായത്. മലപ്പുറം തിരൂര്‍ സ്വദേശി സുഭാഷിന്റെ ഭാര്യ ഉഷയാണ് മരിച്ചത്. യുഎഇയിലുള്ള ഭര്‍ത്താവിനെ സന്ദര്‍ശിക്കാന്‍ രണ്ടുമക്കള്‍ക്കൊപ്പം ഒരു മാസം മുന്‍പാണ് ഉഷ എത്തിയത്. മക്കളുടെ വേനലവധിയില്‍ ഭര്‍ത്താവിനെ കാണാനും യുഎഇ സന്ദര്‍ശിക്കാനുമെത്തിയതായിരുന്നു ഉഷയും കുട്ടികളും. ശനിയാഴ്ച രാത്രി അബുദാബിയിലുള്ള സുഹൃത്തുക്കളെ സന്ദര്‍ശിച്ചശേഷം ദുബായിലേക്ക് മടങ്ങിവരവെയാണ് അപകടമുണ്ടായത്. കുടുംബം സഞ്ചരിച്ചിരുന്ന വാഹനം ചെറിയറോഡില്‍ നിന്ന് തെന്നി ഹൈവേയിലേക്ക് മറിയുകയായിരുന്നു. ദമ്ബതികളുടെ മകനും മകള്‍ക്കും അപകടത്തില്‍ പരിക്കേറ്റു. മഫ്റാക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്ന പെണ്‍കുട്ടിയുടെ ശസ്ത്രക്രിയ നടത്തി. ആണ്‍കുട്ടിയുടെ പരിക്ക് ഗുരുതരമല്ല.

NO COMMENTS

LEAVE A REPLY