അബുദാബി കാസ്രോട്ടാർ സോക്കർ ഫെസ്റ്റ് സീസൺ 7 ; കാസ്രോട് സ്‌ട്രൈക്കേഴ്‌സ് ടീം ലോഗോ പ്രകാശനം ചെയ്തു.

83

അബുദാബി : അബുദാബി കാസ്രോട്ടാർ സോക്കർ ഫെസ്റ്റ് സീസൺ 7 ഫുട്ബോൾ ടൂർണമെൻറ്റിൽ പങ്കെടുക്കുന്ന കാസ്രോട് സ്‌ട്രൈ ക്കേഴ്‌സ് ഫുട്ബോൾ ടീമിന്റെ ലോഗോ അബുദാബി ഇന്ത്യൻ ഇസ്ലാമിക് സെന്ററിൽ വെച്ചു നടന്ന ചടങ്ങിൽ അബുദാബി കെ എം സി സി മഞ്ചേശ്വരം മണ്ഡലം പ്രസിഡന്റ് അസിസ് പെർമുദെ പ്രകാശനം ചെയ്തു .

ചടങ്ങിൽ കാസ്രോട് സ്‌ട്രൈക്കേഴ്‌സ് ടീം ഓണർ നിസാർ ഹൊസങ്കടി ,അബുദാബി കെ എം സി സി സംസ്ഥാന വൈസ് പ്രസിഡന്റ് അനീസ് മാങ്ങാട് ,കെ എം സി സി കാസറഗോഡ് ജില്ലാ ജനറൽ സെക്രട്ടറി അഷറഫ് പി കെ ,ട്രഷറർ ഉമ്പു ഹാജി , ഇസ്മായിൽ മുഗളി , അഷറഫ് ഉളുവാർ ,അഷറഫ് ഒളവറ ,ഖാലിദ് ബംബ്രാണ , അബ്ദുൽ റഹ്മാൻ ഹാജി കംബള ,ഷാ ബന്ദിയോട് ,കരീം പേരാൽ കണ്ണൂർ ,സുനൈഫ് പേരാൽ തുടങ്ങിയവർ സന്നിഹിതരായിരുന്നു .

NO COMMENTS

LEAVE A REPLY