സമാവോ: പുതുവര്‍ഷപ്പിറവിയെ ആഘോഷപൂര്‍വം വരവേറ്റ് ലോകം. പസഫിക് സമുദ്രത്തിലെ സമാവോ, കിരി ബാത്തി ദ്വീപുകളിലാണ് 2020 ആദ്യമെത്തിയത്. ടോംഗ ദ്വീപും പുതുപ്പിറവിയുടെ ആഹ്ലാദങ്ങളിലേക്ക് പ്രവേശി ച്ചു. ഇന്ത്യന്‍ സമയം ഉച്ചതിരിഞ്ഞ് 3.25 ആയപ്പോഴേക്കും ദക്ഷിണ പസിഫിക്കില്‍ 2020ന്റെ പൊന്‍പുലരി തെളിഞ്ഞിരുന്നു.
സമോവയുടെ തലസ്ഥാനമായ ഏപിയയിലും സമീപപ്രദേശങ്ങളിലും കരിമരുന്നു പ്രയോഗങ്ങളോടെയാണു ജനം സന്തോഷം പ്രകടിപ്പിച്ചത്.വലിയ ആഘോഷ പരിപരിപാടികളോടെയും വെടിക്കെട്ടോടെയുമാണ് ന്യൂസിലാന്‍ഡ് പുതുവര്‍ഷത്തെ വരവേറ്റത്. ന്യൂസിലാന്‍ഡില്‍ തന്നെ ഓക്ലാന്‍ഡിലും വെല്ലിങ്ടണിലുമാണ് ആദ്യം പുതുവര്‍ഷം പിറന്നത്.
പസഫിക് മഹാസമുദ്രത്തിലെ തന്നെ ചില ദ്വീപുകളിലാണ് പുതുവര്‍ഷം അവസാനമെത്തുന്നതും. അമേരിക്കയ്ക്കു കീഴിലുള്ള ബേക്കര്‍ ദ്വീപ് , ഹൗലാന്‍ഡ് ദ്വീപ് എന്നിവിടങ്ങളിലാണ് പുതുവര്‍ഷം അവസാനമെത്തുക. ലണ്ടണില്‍ ജനുവരി ഒന്ന് പകല്‍ 11 മണിയാകുമ്ബോഴാണ് ഈ ദ്വീപുകളില്‍ പുതുവര്‍ഷം എത്തുക.