ഷാര്‍ജയിലെ താമസകേന്ദ്രത്തിലുണ്ടായ വന്‍ അഗ്നിബാധയില്‍ എട്ടു ഫ്ലാറ്റുകള്‍ കത്തിനശിച്ചു

264

ഷാര്‍ജ • ഷാര്‍ജയിലെ അല്‍ നാദയില്‍ സഫീര്‍ മാളിനു സമീപം ബഹുനില താമസകേന്ദ്രത്തിലുണ്ടായ വന്‍ അഗ്നിബാധയില്‍ എട്ടു ഫ്ലാറ്റുകള്‍ കത്തിനശിച്ചു. മലയാളിയായ വ്യക്തിയുടെ ഫ്ലാറ്റും കത്തിനശിച്ചവയില്‍ ഉള്‍പ്പെടുന്നു. ആളപായമില്ലെന്നാണ് പ്രാഥമിക വിവരം. ലക്ഷങ്ങളുടെ നഷ്ടം കണക്കാക്കുന്നു. അല്‍ ബന്ദരി ട്വിന്‍ ടവറിന്റെ ബി ബ്ലോക്കില്‍ ഉച്ചയ്ക്കു പന്ത്രണ്ടു മണിയോടെയായിരുന്നു അഗ്നിബാധ. 13-ാം നിലയില്‍ നിന്നാണ് തീ പടര്‍ന്നു പിടിച്ചതെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. ഉടന്‍ സ്ഥലത്തെത്തിയ സിവില്‍ ഡിഫന്‍സ് താമസക്കാരെ സുരക്ഷിത കേന്ദ്രങ്ങളിലേക്കു മാറ്റി. രണ്ടു മണിക്കൂറിനുള്ളില്‍ തീ നിയന്ത്രണവിധേയമാക്കി.

NO COMMENTS

LEAVE A REPLY