ബേക്കല്‍ ഫെസ്റ്റ്: പൂക്കള്‍ക്കും പഴങ്ങള്‍ക്കും ആവശ്യക്കാരേറെ

106

കാസറകോട് : ബേക്കല്‍ പുഷ്പ ഫല സസ്യമേളയില്‍ എത്തുന്ന സന്ദര്‍ശകര്‍ക്ക് ഏറെ കൗതുകവും താല്‍പര്യവും മേളയില്‍ ഒരുക്കിയിരിക്കുന്ന വിവിധ നഴ്സറികളുടെ പൂക്കളോടും ഫഴങ്ങളോടുമാണ്. ചക്കയുടേയും സപ്പോട്ട യുടേയും വിവിധ ഇനങ്ങള്‍ ചോദിച്ചു വാങ്ങുകയാണ് മേളയിലെത്തുന്നവര്‍. പൂക്കളുടെ കാര്യത്തിലാണെങ്കില്‍ മൈസൂര്‍ മുല്ല, വെള്ള, മഞ്ഞ റോസുകള്‍, ഓര്‍ചക്കിഡ് വറൈറ്റി തുടങ്ങിയ ഇനങ്ങള്‍ക്കാണ് കൂടുതല്‍ ജനപ്രിയം. രണ്ടു വര്‍ഷകൊണ്ട് കായ്ക്കുന്ന ചക്കയും, ആയുര്‍ജാക്കും, ഗംലസ് ജാക്ക് ഫ്രൂട്ടും പ്രിയമേറിയ ചക്ക ഇനങ്ങളാണ്്. മില്‍ക്ക് ഫ്രൂട്ട്, എഗ് ഫ്രൂട്ട് എന്നിവയ്ക്കും ആവശ്യക്കാെേരറയാണ്.

പെരിയയില്‍ നിന്നെത്തിയ സംഘം ഒരുക്കിയ ഒരു ഡ്രമ്മില്‍ വിവിധ പച്ചക്കറികള്‍ ഒരുമിച്ച് കൃഷി ചെയ്യുന്ന രീതി അന്വേഷിച്ച് അറിയാനും കൃഷിയിടത്തില്‍ പകര്‍ത്താനും നിരവധി ആളുകളാണ് മേളയില്‍ എത്തുന്നത്. മണ്ണ് ഗവേഷണ കേന്ദ്രത്തിന്റെ മണ്ണ് പരിശോധന വണ്ടി അന്വേഷിച്ചും കൃഷിക്കാര്‍ ഇവിടെ എത്തുന്നുണ്ട്.

ജൈവ രീതിയിലുള്ള കൃഷി രീതികള്‍, പുത്തന്‍ പാഠങ്ങള്‍ ജൈവ കീടനാശിനി, ജൈാവ വളം തുടങ്ങി നിരവധി പുത്തന്‍ അറിവുകളാണ് മേളയിലെത്തിയവര്‍ക്ക് ഉപകാരമായത്.

NO COMMENTS