സാമ്പത്തികശാസ്ത്ര വിദഗ്‌ധനും അധ്യാപകനുമായിരുന്ന ഡോ എം. കുഞ്ഞാമൻ അന്തരിച്ചു

47

തിരുവനന്തപുരം സാമ്പത്തികശാസ്ത്ര വിദഗ്‌ധനും അധ്യാപകനുമായിരുന്ന ഡോ എം. കുഞ്ഞാമൻ അന്തരിച്ചു.ദീർഘകാലം കേരള സർവകലാശാലയിൽ സാമ്പത്തികശാസ്ത്ര അധ്യാപകനായിരുന്നു കുഞ്ഞാമൻ. ദളിത് ചിന്തകനും എഴുത്തുകാരനുമായിരുന്നു.ദളിത്-സാമ്പത്തിക ശാസ്ത്ര മേഖലകളിൽ നിരവധി ഗ്രന്ഥങ്ങളുടെ കർത്താവാണ്. തിരുവനന്തപുരം ശ്രീകാര്യത്തെ വസതിയിൽ ഞായറാഴ്‌ച വൈകുന്നേരത്തോടെ മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു.

NO COMMENTS

LEAVE A REPLY