വീട്ടിൽ കഞ്ചാവ് കൃഷി; വീട്ടുടമ പിടിയില്‍

235

തിരുവനന്തപുരം: കാരക്കോണത്ത് കഞ്ചവ് ചെടികൾ വളർത്തിയ വീട്ടുടമയെ എക്സൈസ് സംഘം പിടികൂടി. .കാരക്കോണം സ്വദേശി എഡ്വിവിനാണ് പിടിയിലായത്. വീട്ടിൽ വർത്തിയ 600 കഞ്ചാവ് ചെടികളും പിടിച്ചെടുത്തു.
വീട്ടുമുറ്റത്ത് 600ഒാളം കഞ്ചാവ് ചെടികളാണ് എഡ്വിവിൻ വളർത്തിയിരുന്നത്. മൂന്ന് അടി മുതൽ പത്തടി വരെ വളർച്ചയെത്തിയ ക‌ഞ്ചാവ് മാസങ്ങൾക്കുമുമ്പാണ് കൃഷി ആരംഭിച്ചത്. കഞ്ചാവ് പൂത്ത് വിൽപ്പനയ്ക്ക് തയ്യാറക്കുന്നതിനിടയിലാണ് പ്രതി പിടിയിലായത്. നീലച്ചടയൻ വിഭാഗത്തിലുള്ള കഞ്ചാവ് ചെടികളാണ് പിടികൂടിയത്. തിരുവനന്തപുരം ജില്ലാ എക്സൈസ് നർക്കോട്ടിക് സ്ക്വാഡാണ് ഇയാളെ പിടികൂടിയത്
രഹസ്യവിവരത്തെ തുടർന്ന് ഓണം മുതൽ ഇയാൾ ഷാഡോ സ്ക്വാഡിന്‍റെ നിരീക്ഷണത്തിലായിരുന്നു. ആളോഴിഞ്ഞ പ്രദേശത്തെ വീട്ടിലായിരുന്നു കഞ്ചാവ് കൃഷി. ഇയാൾ ലഹരിക്കടിമയായിരുന്നതായ് സംശയിക്കുന്നു.

NO COMMENTS

LEAVE A REPLY