രാജ്യത്തിന്റെ നിയമങ്ങള്‍ ഉപയോഗിച്ച് സഭാ നിയമങ്ങള്‍ ചോദ്യം ചെയ്യരുതെന്ന് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി

272

ആലപ്പുഴ : രാജ്യത്തിന്റെ നിയമങ്ങള്‍ ഉപയോഗിച്ച് സഭയുടെ നിയമങ്ങള്‍ ചോദ്യം ചെയ്യരുതെന്ന് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. ദു:ഖവെള്ളി ദിനത്തില്‍ നല്‍കിയ സന്ദേശത്തിലാണ് സീറോ മലബാര്‍ സഭാ ഭൂമിയിടപാട് പരാമര്‍ശിച്ച് കര്‍ദിനാള്‍ ഇക്കാര്യം പറഞ്ഞത്. രാജ്യത്തെ നിയമം അനുസരിച്ച് ജീവിക്കുകയെന്നത് പൗരന്റെ കടമയാണെങ്കിലും ദൈവ നിയമത്തിനാണ് പ്രാമുഖ്യം നല്‍കേണ്ടത്. രാഷ്ട്രനീതികൊണ്ട് ദൈവ നീതി അളക്കുന്നത് തെറ്റാണെന്നും കര്‍ദിനാള്‍ പറഞ്ഞു. സഭയെ ചിലര്‍ കോടതി വിധികൊണ്ട് നിയന്ത്രിക്കാന്‍ ശ്രമിക്കുന്നുണ്ട്. എന്നാല്‍ വിശ്വാസികള്‍ സഭാ നിയമങ്ങള്‍ക്ക് പ്രാമുഖ്യം നല്‍കണമെന്നും സന്ദേശത്തില്‍ കര്‍ദിനാള്‍ പറഞ്ഞു.

NO COMMENTS