തിരുവനന്തപുരം: വിദ്യാര്‍ഥിയെ വധിക്കാന്‍ ശ്രമിച്ചതിനെ തുടര്‍ന്നു അടച്ചിട്ട യൂണിവേഴ്സിറ്റി കോളജ് തുറന്നു. പത്ത് ദിവസത്തിനുശേഷമാണ് കോളജ് തുറന്നത്. അക്രമങ്ങളുടെ പശ്ചാത്തലത്തില്‍ കനത്ത സുരക്ഷയാണ് പോലീസ് ഒരുക്കിയിരിക്കുന്നത്.വിവാദങ്ങളെ തുടര്‍ന്നു പുതിയ പ്രിന്‍സിപ്പലിനെ നിയമിച്ചിട്ടുണ്ട്. മൂന്ന് അധ്യാപകരെയും സ്ഥലം മാറ്റിയിരുന്നു. എഐഎസ്എഫിന് പിന്നാലെ കെഎസ്യുവും കോളജില്‍ ഇന്ന് യൂണിറ്റ് ആരംഭിച്ചു.
ജൂലൈ 12- നാണ് യൂണിവേഴ്സിറ്റി കോളജിലെ മൂന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥിയായ അഖില്‍ ചന്ദ്രനെ സഹപാഠികളായ എസ്എഫ്ഐ നേതാക്കളുടെ സംഘം കുത്തിവീഴ്ത്തിയത്. കേസിലെ പ്രധാന പ്രതികളായ ശിവരഞ്ജിത്തും എന്‍.എ. നസീമിനെയും പോലീസ് അറസ്റ്റു ചെയ്തിരുന്നു.