തമിഴ്‌നാട്ടില്‍ വാഹനാപകടത്തില്‍ കോട്ടയം സ്വദേശിനി മരിച്ചു

185

ട്രിച്ചി: തമിഴ്‌നാട്ടില്‍ വാഹനാപകടത്തില്‍ ഒരു മലയാളി മരിച്ചു. കോട്ടയം സ്വദേശി സിനി ആണ് മരിച്ചത്. അപകടത്തില്‍ പത്തു പേര്‍ക്ക് പരിക്കേറ്റു. വേളാങ്കണ്ണിക്ക് പോയ സംഘമാണ് അപകടത്തില്‍പെട്ടത്. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്കേറ്റവവരുടെ നില ഗുരുതരമല്ല. വേളാങ്കണ്ണിക്ക് സമീപം തിരുത്തിറൈപൂണ്ടിയിലാണ് അപകടമുണ്ടായത്. രാത്രി ഒരു മണിയോടെയാണ് അപകടം. ഇവര്‍ സഞ്ചരിച്ചിരുന്ന വാഹനത്തിന്റെ ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്ന് പൊലീസ് പറഞ്ഞു.

NO COMMENTS

LEAVE A REPLY