പാലക്കാട് നഗരസഭയിൽ ബിജെപിയെക്കാൾ 3000 ത്തിൽ അധികം വോട്ട് രാഹുൽ മാങ്കൂട്ടത്തിലിന് കിട്ടുമെന്ന വിലയിരുത്തലിലാണ് യുഡിഎഫ് നേതൃത്വം. തദ്ദേശസ്‌ഥാപന ങ്ങളിലെ ബൂത്തുതല വോട്ടുകൾ അടിസ്ഥാനമാക്കിയാണ് യുഡിഎഫിന്റെ വിലയിരുത്തൽ. മുന്നണിയുടെ ഒരുവോട്ടും നഷ്‌ടമാകാതിരിക്കാൻ പ്രവർത്തകർ നടത്തിയ കഠിനപ്രവർത്തനം വൻവിജയം ഉറപ്പാക്കിയിട്ടുണ്ട്.
നഗരസഭയിൽ ബിജെപി കേന്ദ്രങ്ങളിലാണ് പോളിങ് കുറഞ്ഞത്. മണ്ഡലത്തിൽ രാഹുൽ മാങ്കുട്ടത്തിൽ 7000 ത്തിൽ കുറയാത്ത ഭൂരിപക്ഷത്തിൽ വിജയിക്കും. ഭൂരിപക്ഷം 10,000 കടക്കാമെന്ന് വോട്ടിങ് കണക്കുകൾ നിരത്തി പ്രധാന നേതാക്കൾ വിലയിരുത്തൽ യോഗത്തിൽ പറഞ്ഞു.