സുകുമാർ അഴീക്കോടിൻ്റെ ജന്മശതാബ്ദി ആഘോഷങ്ങൾക്ക് മെയ് 12 ന് തുടക്കം

9

തിരുവനന്തപുരം : സുകുമാർ അഴീക്കോടിൻ്റെ ജന്മശതാബ്ദി ആഘോഷങ്ങൾക്ക് തുടക്കം . സുകുമാർ അഴിക്കോട് ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ ഒരു വർഷം നീണ്ടു നിൽക്കുന്ന ആഘോഷങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനം മെയ് 12 തിങ്കളാഴ്‌ച വൈകുന്നേരം 5 മണിക്ക് വൈ. എം. സി. എ. ഹാളിൽ വച്ച് നടക്കും.

വിദ്യാർത്ഥികളുടെ പ്രസംഗമത്സരം ഉപന്യാസ മത്സരം സാഹിത്യ സെമിനാർ പ്രഭാഷണ പരമ്പര തുടങ്ങിയ പരിപാടികൾ വിവിധ ജില്ലകൾ കേന്ദ്രീകരിച്ച് നടക്കും . കൂടാതെ അഴീക്കോടിൻ്റെ പുസ്‌തകങ്ങളുടെ പുതിയ പതിപ്പുകളുടെ പ്രകാശനവും ഉണ്ടാകും

NO COMMENTS

LEAVE A REPLY