മാതാപിതാക്കള്‍ പട്ടിണിക്കിട്ട് ക്രൂരമായി മര്‍ദ്ദിച്ച് പരിക്കേല്‍പ്പിച്ച ഒന്‍പത് വയസ്സുകാരന്റെ നില അതീവ ഗുരുതരമായി തുടരുന്നു

190

കൊച്ചി: മാതാപിതാക്കള്‍ പട്ടിണിക്കിട്ട് ക്രൂരമായി മര്‍ദ്ദിച്ച് പരിക്കേല്‍പ്പിച്ച ഒന്‍പത് വയസ്സുകാരന്റെ നില അതീവ ഗുരുതരമായി തുടരുന്നു. ശരീരമാസകലം പരിക്കേറ്റ കുട്ടിയ്ക്ക് അടുത്ത 48 മണിക്കൂര്‍ നിര്‍ണായകമാണെന്നാണ് കൊച്ചി മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ഡോക്ടര്‍മാരുടെ വിലയിരുത്തല്‍. അതേസമയം മാതാപിതാക്കളുടെ അറസ്റ്റ് ഉടന്‍ ഉണ്ടാകും.
എറണാകുളം മെഡിക്കല്‍ കോളേജില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ് ഒമ്പതുവയസ്സുകാരന്‍. വേണ്ടത്ര ഭക്ഷണം കഴിച്ചിട്ട് ദിവസങ്ങളായതിനാല്‍ കുട്ടിയുടെ രക്തത്തില്‍ ഹീമോഗ്ലോബിന്റെ അളവ് കുറവാണ്. ഇതു മൂലം അപകടനില തരണം ചെയ്യാന്‍ സമയമെടുക്കുമെന്നാണ് വിലയിരുത്തല്‍. അതിനാല്‍ അടുത്ത 48 മണിക്കൂര്‍ നിര്‍ണായകമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. കാല്‍പാദത്തിലേറ്റ മുറിവും മുഖത്തെ പൊള്ളലും ചികിത്സിച്ചു വരികാണ്. കുട്ടിയുടെ ചികിത്സയ്‌ക്ക് ആവശ്യമായ ക്രമീകരണങ്ങള്‍ ഒരുക്കാന്‍ ആരോഗ്യമന്ത്രി മെഡിക്കല്‍ കോളേജ് സൂപ്രണ്ടിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.