ഹയർ സെക്കന്ററി വിദ്യാഭ്യാസ മേഖലയിൽ ജൂനിയർ അധ്യാപകർക്ക് കടുത്ത അവഗണന ; ബോബൻ ഫിലിപ്പ്

45

തിരുവനന്തപുരം : ഹയർ സെക്കന്ററി വിദ്യാഭ്യാസ മേഖലയിൽ ജൂനിയർ അധ്യാപകർക്കും സീനിയർ അധ്യാപകർക്കും തുല്യ യോഗ്യത ഉണ്ടായിട്ടും ജൂനിയർ അധ്യാപകരുടെ സർവീസിൽ അനുഭവിക്കുന്ന വിവേചനം 25 വർഷത്തിലധികമായി കടുത്ത അവഗണനയാണ് നേരിടുന്ന തെന്ന് ഹയർ സെക്കന്ററി ജൂനിയർ ടീച്ചേർസ് ഫെഡറേഷൻ സംസ്ഥാന സെക്രട്ടറി ബോബൻ ഫിലിപ്പ് ഇന്ന് തിരുവനന്തപുരത്ത് നടന്ന വാർത്താ സമ്മേളനത്തിൽ പറഞ്ഞു

രാഷ്ട്രീയ, മത, വർഗ്ഗ ചിന്തകൾക്കതീതമായി രൂപം കൊണ്ടതും ജുനിയർ അധ്യാപകർ നേത്യത്വം കൊടുക്കുന്നതുമായ ഒരു പ്രസ്ഥാ
നമാണ് ഹയർ സെക്കന്ററി ജൂനിയർ ടീച്ചേർസ് ഫെഡറേഷൻ (HJTF) ഏപ്രിൽ 9ന് ഇത്തരം അവഗണനക്കെതിരെ വിവേചന വിരുദ്ധ ദിനമായി ആചരിച്ചു വരുന്നു ,

ഒരേ ഡേറ്റിൽ ജോയിൻ ചെയ്‌ത്‌ ഒരേ സമയം ജോലി ചെയ്യുന്ന (ആഴ്ചയിൽ 5 ദിവസം 9 മണി മുതൽ 4.45 വരെ) ജുനിയർ HSST യും H55T യും തമ്മിൽ ശമ്പളത്തിൽ 36000 രൂപയുടെ വരെ വ്യത്യാസം ഉണ്ടാകുന്നുണ്ടെന്നും എൻട്രി ബേസിക് പേയിൽ പോലും 9600 രൂപയുടെ വ്യത്യാസം ഉണ്ടാക്കുന്നുവെന്നും പറഞ്ഞു

ഗ്രേഡ്, പ്രമോഷൻ പൊരുത്തക്കേടുകൾ നിലവിലെ സ്പെഷ്യൽ റൂളിൻ്റെയും ശമ്പള നിർണയത്തിൻ്റെയും അപാകതകൾ മൂലം പ്രമോഷൻ ലഭിച്ചാൽ പോലും ശമ്പളവും ആനുകൂല്യങ്ങളും നഷ്ടമാകുന്ന അസാധാരണ സ്ഥിതിയിലാണ് ജൂനിയർ അധ്യാപകർ,

ജോലി അടിച്ചേൽപിക്കൽ, മാനസിക സമ്മർദ്ദം ഹയർ സെക്കന്ററി ജൂനിയർ അധ്യാപകർ സീനിയർ അധ്യാപകർ എടുത്തതിന് ശേഷം മിച്ചമുള്ള പിരിയഡുകൾ മാത്രമേ എടുക്കേണ്ടതുള്ളൂ എന്ന ഉത്തരവുകൾ നിലനിൽക്കെ മിക്ക സ്‌കൂളുകളിലും അമിതമായി പിരിയഡുകൾ അടിച്ചേൽപിക്കുന്നതിനു പുറമെ സ്‌പാർക്ക് NSS, Scout Guide, NCC, SPC തുടങ്ങിയ ഉത്തരവാദിത്വങ്ങങ്ങളിൽ നിർബന്ധിതമാകുമ്പോൾ അവരുടെ മാനസിക സമ്മർദ്ദം അധികമാക്കുന്നുവെന്നും പറയുന്നു

ജൂനിയർ അധ്യാപകരുടെ ഉന്നയിക്കുന്ന പ്രധാന ആവശ്യങ്ങൾ

അഞ്ചു വർഷം പൂർത്തിയാക്കിയ ജൂനിയർ അദ്ധ്യാപകരെ സീനിയർ ആക്കുക. എല്ലാ പ്രമോഷനുകളും HSST ജൂനിയർ സർവീസ് പൂർണ്ണമായി പരിഗണിച്ചുകൊണ്ട് മാത്രം നടപ്പിലാക്കുക. ജൂനിയറിൽ നിന്നും സീനിയർ ആയി തസ്‌തികമാറ്റം നല്‌കുന്നതിനു പകരം സ്ഥാനക്കയറ്റം നല്‌കുക.

ജൂനിയർ അദ്ധ്യാപകരുടെ ഗ്രേഡിൻ്റെ സാലറി സ്‌കെയിലുകൾ പുനർ നിശ്ചയിച്ച് മൂന്നു ഗ്രേഡുകൾ അനുവദിക്കുക.

ജൂനിയർ അധ്യാപകർക്ക് പ്രിൻസിപ്പൽ പ്രമോഷനിൽ ക്വോട്ട അനുവദിക്കുക. M ജൂനിയർ സീനിയർ ശമ്പളത്തിൽ നിലനിൽക്കുന്ന വൻ അന്തരം കുറക്കുക.

അധ്യാപകരുടെ ജൂനിയർ ഔട്ട് സ്റ്റേഷൻ സർവീസ് കൂടി ട്രാൻസ്‌ഫറിന് പരിഗണിക്കുക. പ്രിൻസിപ്പലിന്റെ ഒഴിവാക്കിയ പിരീഡുകൾ ജൂനിയർ അധ്യാപകന് കൊടുത്ത് ജൂനിയർ തസ്‌തിക സീനിയറാക്കി മാറ്റുക.

ക്ലറിക്കൽ, ഓഫീസ് ഡ്യൂട്ടികളിൽനിന്ന് അധ്യാപകരെ ഒഴിവാക്കിയും. പരീക്ഷ, NSS ക്യാമ്പ് മുതലായ ഡ്യൂട്ടികളും, അധ്യാപക സ്റ്റാമ്പ് പോലുള്ള ഫണ്ട് കളക്ഷൻ മുതലായവ സ്പെഷ്യൽ റൂൾ വരക്ക് പിരീഡനുസരിച്ചും ശമ്പളമനുസരിച്ചും നിജപ്പെടുത്തുക.

സ്‌കൂൾ – ഹയർ സെക്കണ്ടറി ലയനത്തിലൂടെ HSST ജൂനിയർ സർവ്വീസ് മുഴുവൻ പരിഗണിച്ചും, +1 &+2 ക്ലാസ്സുകളിൽ അവരെ നിലനിർത്തിയും, അവർക്ക് തൊഴിൽ സംരക്ഷണം ഉറപ്പാക്കുകയും അങ്ങനെ ലയനം നടപ്പിലാക്കിയാൽ ജൂനിയർ അധ്യാപകർക്കുണ്ടാകുന്ന ആശങ്കകൾ പരിഹരിക്കുക .

ജൂനിയർ അധ്യാപകർ മുന്നോട്ട് വെക്കുന്ന പ്രധാനപ്പെട്ട ആവശ്യങ്ങൾ സംസ്ഥാന ട്രഷറർ കെ റഹീം സംസാരിച്ചു .ജൂനിയർ അധ്യാപകരുടെ അവഗണനക്കെതിരെ മെയ് 21 ന് സംസ്ഥാന സമ്മേളനവും വിവേചന വിരുദ്ധ ജാഥയും തിരുവനന്തപുരത്ത് നടക്കുമെന്ന് സംസ്ഥാന സെക്രട്ടറി പറഞ്ഞു .ജൂനിയർ അധ്യാപക സംഘടനയിലെ അധ്യാപകൻ പ്രകാശ് കെ യും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു .

NO COMMENTS

LEAVE A REPLY