തിരുവനന്തപുരം: പതിന്നാലാം നിയമസഭയുടെ 15-ാം സമ്മേളനം ഇന്നു തുടങ്ങി ജൂലൈ അഞ്ചിന് അവസാനിക്കും. ലോക്സഭാ തെരഞ്ഞെടുപ്പുഫലപ്രഖ്യാപനത്തിനു ശേഷമുള്ള ആദ്യസമ്മേളനമാണിത്. കേരള കോണ്ഗ്രസ്-എം നേതാവ് കെ.എം. മാണിക്ക് ആദരാഞ്ജലി അർപ്പിച്ച് ഇന്നു സഭ പിരിയും.
സ്വാശ്രയ കോളജ് ഫീസ് നിർണയ ബിൽ നാളെ സഭയിൽ അവതരിപ്പിക്കും. ലോക്സഭയിലേക്കു മത്സരിച്ചു വിജയിച്ച കെ. മുരളീധരൻ, ഹൈബി ഈഡൻ, അടൂർ പ്രകാശ്, എ.എം. ആരിഫ് എന്നിവർ ഈ സമ്മേളനത്തിനിടെ നിയമസഭാംഗത്വം രാജിവയ്ക്കേണ്ടിവരും.