വടകരയില്‍ ഭിന്നശേഷിയുള്ള 13 കാരിയെ അയല്‍വാസി പീഡിപ്പിച്ചു

235

വടകരയില്‍ ഭിന്നശേഷിയുള്ള 13 കാരിയെ അയല്‍വാസിയായ എഴുപതുകാരന്‍ പീഡിപ്പിച്ചു. പെണ്‍കുട്ടിയുടെ അയല്‍വാസി കുഞ്ഞിരാമന്‍ എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു. പോക്‌സോ നിയമപ്രകാരം ഇയാള്‍ക്കെതിരെ പൊലീസ് കേസ്സെടുത്തിട്ടുണ്ട്.
കഴിഞ്ഞദിവസമാണ് ഇയാള്‍ കുട്ടിയെ പീഡിപ്പിച്ചതെന്ന് വീട്ടുകാര്‍ നല്‍കിയ പരാതിയില്‍ പറയുന്നു. ഈ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്. ഇയാള്‍ നേരത്തെയും കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചിരുന്നെന്ന് വീട്ടുകാര്‍ പറഞ്ഞു. തുടര്‍ന്ന് വീട്ടുകാര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം കുട്ടിയോട് മോശമായി പെരുമാറുകയും ഉപദ്രവിക്കുകയും ചെയ്തെന്നാണ് പരാതി. ഇന്നലെ വൈകുന്നേരം കസ്റ്റഡിയിലെടുത്ത ഇയാളുടെ അറസ്റ്റ് ഇന്ന് രാവിലെയാണ് രേഖപ്പെടുത്തിയത്.

NO COMMENTS

LEAVE A REPLY