പ്രധാനമന്ത്രിയുടെയും മറ്റും സുരക്ഷ വര്‍ധിപ്പിച്ചു

182

ന്യൂഡല്‍ഹി • രാഷ്ട്രപതി പ്രണബ് മുഖര്‍ജി, ഉപരാഷ്ട്രപതി ഹമീദ് അന്‍സാരി, പ്രധാനമന്ത്രി നരേന്ദ്ര മോദി, കോണ്‍ഗ്രസ് നേതാക്കളായ സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി എന്നിവര്‍ക്കുള്ള സുരക്ഷ വര്‍ധിപ്പിക്കാന്‍ മന്ത്രിസഭാ സമിതി തീരുമാനിച്ചു. ഇപ്പോള്‍ സ്പെഷല്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പിന്റെ സംരക്ഷണച്ചുമതലയില്‍ ഉള്ളവരാണിവര്‍.പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു കൂടുതല്‍ സുരക്ഷാ സൗകര്യം ഒരുക്കാനും എസ്പിജിയോട് നിര്‍ദേശിച്ചിട്ടുണ്ട്. പെട്ടെന്ന് ആക്രമണമോ മറ്റോ വന്നാല്‍ രക്ഷപ്പെടുന്നതു സംബന്ധിച്ച്‌ മോദിയെ ഈയിടെ മോക്ഡ്രില്ലിനു വിധേയനാക്കുകയും രഹസ്യവഴികളെക്കുറിച്ച്‌ അദ്ദേഹത്തെ ബോധവല്‍ക്കരിക്കുകയും ചെയ്തു.