തിരുവനന്തപുരം : മുന്‍ റേഡിയോ ജോക്കി രാജേഷ് വധത്തില്‍ നിര്‍ണായക വഴിത്തിരിവ്. ക്വട്ടേഷന്‍ സംഘത്തിലുണ്ടായിരുന്ന ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇതാദ്യമായാണ് കൊലയാളിസംഘത്തിലുണ്ടായിരുന്ന ആള്‍ പിടിയിലാകുന്നത്. കരുനാഗപ്പള്ളി സ്വദേശി ഷന്‍സീര്‍ ആണ് പിടിയിലായത്. പ്രതികളെ സഹായിച്ച ഒരാളെക്കൂടി പൊലീസ് അറസ്റ്റ് ചെയ്തു. സ്ഫടികം എന്നറിയപ്പെടുന്ന സ്വാതി സന്തോഷിനെയാണ് കസ്റ്റഡിയിലെടുത്തത്. പ്രതികള്‍ക്ക് വാള്‍ കൈമാറിയത് സന്തോഷെന്ന് പൊലീസ്.