പ്രസവാനുകൂല്യം: തൈക്കാട് ആശുപത്രിയിൽ അദാലത്ത്

183

തിരുവനന്തപുരം : തൈക്കാട് സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രിയിൽ 2017 ജനുവരി മുതൽ 2018 ഡിസംബർ വരെ ജെ.എസ്.വൈ പ്രകാരം പ്രസവാനുകൂല്യം (നഗര പ്രദേശത്ത് 600 രൂപയും ഗ്രാമപ്രദേശത്ത് 700 രൂപയും) ഇതുവരെ ലഭിക്കാത്തവർക്കായി അദാലത്ത് നടത്തും.

2019 ജൂൺ ഒന്ന് വരെ പതിപ്പിച്ച ബാങ്ക് പാസ്സ് ബുക്ക്, (നേരത്തേ നൽകിയിട്ടുളള ബാങ്ക് പാസ്സ് ബുക്ക് മാത്രം) ഡിസ്ചാർജ് കാർഡ് എന്നിവയുടെ അസലും ഓരോന്നിന്റെയും ഫോട്ടോകോപ്പിയും സഹിതം ജൂൺ 21, 22 തിയതികളിൽ തൈക്കാട് സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രി കോൺഫറൻസ് ഹാളിൽ രാവിലെ പത്ത് മുതൽ ഉച്ചയ്ക്ക് മൂന്നു വരെ നടക്കുന്ന അദാലത്തിനെത്തണം.

NO COMMENTS