കേന്ദ്രസര്‍ക്കാരിന്റെ പിന്തുണയോടെ ആക്രമണോല്‍സുകത കാട്ടുന്നു, നാട്ടില്‍ സമാധാനമുണ്ടാകരുതെന്ന് ആര്‍എസ്‌എസ്സിനു നിര്‍ബന്ധം : പിണറായി വിജയന്‍

201

ആലപ്പുഴ • ആര്‍എസ്‌എസ്സിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. നാട്ടില്‍ സമാധാനമുണ്ടാകരുതെന്ന് ആര്‍എസ്‌എസ്സിനു നിര്‍ബന്ധമുണ്ടെന്ന് പിണറായി ആരോപിച്ചു. ആര്‍എസ്‌എസ് ആക്രമണം നാട്ടില്‍ പെരുകുകയാണ്. കേന്ദ്രസര്‍ക്കാരിന്റെ പിന്തുണയോടെ കൂടുതല്‍ ആക്രമണോല്‍സുകത കാട്ടുന്നു. ആര്‍എസ്‌എസ്സുകാര്‍ കൊല നടത്തിയ ശേഷം കള്ളം പ്രചരിപ്പിച്ച്‌ നാട്ടുകാരെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും പിണറായി പറഞ്ഞു.ചില ശക്തികള്‍ നാടിനെയാകെ കുരുതിക്കളമാക്കാനുള്ള നീക്കങ്ങളാണ് നടത്തുന്നത്. വര്‍ഗീയ ശക്തികളാണ് ഇതിനു പിന്നില്‍. രാജ്യത്താകെ വര്‍ഗീയ സംഘര്‍ഷം സൃഷ്ടിച്ച്‌ തങ്ങള്‍ക്കനുകൂലമാക്കാനാണ് ആര്‍എസ്‌എസ് ശ്രമിക്കുന്നതെന്നും പിണറായി പറഞ്ഞു.

NO COMMENTS

LEAVE A REPLY