ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ അര്‍ജന്റീനക്ക് തോല്‍വി

238

മോണ്ടിവീഡിയൊ: ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ അര്‍ജന്റീനക്ക് തോല്‍വി. ലയണല്‍ മെസ്സിയില്ലാതെ കളത്തിലിറങ്ങിയ അര്‍ജന്റീനയെ എതിരില്ലാത്ത ഒരു ഗോളിന് പരാഗ്വെയാണ് പരാജയപ്പെടുത്തിയത്.കോര്‍ദോബയില്‍ നടന്ന മത്സരത്തില്‍ 18ാം മിനിറ്റില്‍ ഡെര്‍ലിസ് ഗോണ്‍സാലസ് നേടിയ ഗോളിലാണ് പരാഗ്വെ അര്‍ജന്റീനയെ തോല്‍പ്പിച്ചത്. കഴിഞ്ഞ മൂന്ന് മത്സരങ്ങളില്‍ നിന്ന് അര്‍ജന്റീനയ്ക്ക് രണ്ട് സമനിലയും ഒരു പരാജയവുമാണുള്ളത്. പോയിന്റ് പട്ടികയില്‍ 16 പോയിന്റുമായി അഞ്ചാം സ്ഥാനത്താണ് അര്‍ജന്റീന. 15 പോയിന്റുള്ള പരാഗ്വെ അര്‍ജന്റീനക്ക് തൊട്ടുപിറകിലുണ്ട്.

NO COMMENTS

LEAVE A REPLY