തിരുവനന്തപുരം :തമിഴ്നാട്തീരത്തു ചുറ്റിനില്ക്കുന്ന നാഡ ചുഴലിക്കാറ്റു സംബന്ധിച്ച മുന്നറിയിപ്പു കേരളത്തിനും കൈമാറിയിട്ടിട്ടുണ്ടെന്നു ചെന്നൈ സൈക്ലോണ്‍ നിരീക്ഷണ കേന്ദ്രം അറിയിച്ചു. തമിഴ്നാട് തീരത്തു കനത്ത മഴയെത്തിച്ച ‘നാഡ’ ചുഴലിക്കാറ്റ് കേരളത്തിന്റെ ചില ഭാഗങ്ങളിലും വെള്ളി, ശനി ദിവസങ്ങളില്‍ മഴയെത്തിക്കും. ശക്തി കുറഞ്ഞ് ന്യൂനമര്‍ദമായി മാറിയെങ്കിലും ചെന്നൈയ്ക്കും പുതുച്ചേരിയ്ക്കുമിടയില്‍ വേദാരണ്യം ഭാഗത്ത് വെള്ളി രാവിലെയോടെ കരയിലേക്കു കയറുന്ന ന്യൂനമര്‍ദ മേഘങ്ങളുടെ പ്രഭാവം കേരളത്തിലും കര്‍ണാകടയിലും മൂടലിന്റെയും നേരിയ മഴയുടെയും രൂപത്തില്‍ അനുഭവപ്പെടുമെന്നാണു കാലാവസ്ഥാ നിരീക്ഷകരുടെ വിലയിരുത്തല്‍.