ഉപഭോക്താവിന് പാല്‍ നല്‍കാന്‍ മില്‍മ വണ്ടി വീട്ടുവാതിലില്‍ എത്തും

197

ഇനിമുതല്‍ മില്‍മ പാല്‍ പാത്രംനിറയെ വാങ്ങാം. കവറിന്‍റെ പരിമിതികളില്‍നിന്ന് മാറി ഉപഭോക്താവിന് ആവശ്യത്തിനു പാല്‍ നല്‍കാന്‍ മില്‍മ വണ്ടി വീട്ടുവാതിലില്‍ എത്തും. കൊല്ലം മില്‍മ യൂണിറ്റാണ് പരീക്ഷണാടിസ്ഥാനത്തില്‍ പദ്ധതി തുടങ്ങിയിരിക്കുന്നത്.
മില്‍മയുടെ കവര്‍പാല്‍ ഇനി വിസ്മൃതിയിലേക്ക്. കവര്‍ പാല്‍ വാങ്ങാന്‍ ഇനി കടയില്‍ പോയി കാത്തുനിക്കേണ്ട. മില്‍മ നിങ്ങളുടെ വീട്ടില്‍ പാലെത്തിക്കും.ശീതീകരണ സംവിധാനമുള്ള പ്രത്യേക വാഹനത്തിലെ വെന്‍‍ഡിംഗ് മെഷീനില്‍ പാല്‍ നിശ്ചിത അളവ് നിറയ്ക്കും. പാല്‍ വരുന്ന സമയം മുന്‍കൂട്ടി അറിയിച്ച്‌ വീടുകളിലേക്കെത്തും. ആവശ്യക്കാര്‍ കൊണ്ടുവരുന്ന പാത്രങ്ങളില്‍ പാല്‍ അളന്ന് നല്‍കും.കവര്‍ ഒഴിവാക്കുമ്ബോള്‍ നിശ്ചിത വിലയില്‍ നിന്നു പാലിന് ഒരു രൂപ കുറവുണ്ടാകും. കവര്‍ ചോര്‍ന്ന് പാല്‍ നഷ്ടമാകുന്ന പരാതിക്ക് അറുതി വരുത്തുന്നതിനും പ്ലാസ്റ്റിക് കവര്‍ കൊണ്ടുള്ള പരിസ്ഥിതി മലിനീകരണം ഒഴിവാക്കാനും ഇത് സഹായിക്കും.കൊല്ലത്ത് ഹിറ്റായ പദ്ധതി സംസ്ഥാനാടിസ്ഥാനത്തില്‍ നടപ്പിലാക്കാനുള്ള ആലോചനയിലാണ് മില്‍മ.

NO COMMENTS

LEAVE A REPLY