കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി പട്ടിക കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ പ്രഖ്യാപിച്ചു.

39

തിരുവനന്തപുരം: സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിനുള്ള കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി പട്ടിക കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ പ്രഖ്യാപിച്ചു. അനുഭവ സമ്ബത്തും യുവത്വവുമാണ് പട്ടികയുടെ സവിശേഷത. രാഹുല്‍ ഗാന്ധിയുടെ നിര്‍ദ്ദേശത്തില്‍ എല്ലാവരുടെയും നിര്‍ദ്ദേശവും പരിഗണിച്ചാണ് പട്ടിക.

സ്ഥാനാര്‍ത്ഥി പട്ടിക ഇങ്ങനെ:

ഉദുമ -പേരിയ ബാലകൃഷ്ണന്‍

കാഞ്ഞങ്ങാട് -പി ബി സുരേഷ്

കല്യാശേരി -ബ്രിജേഷ് കുമാര്‍

പയ്യന്നൂര്‍ -എം പ്രതീപ് കുമാര്‍

തളിപ്പറമ്ബ് -അബ്ദുള്‍ റഷീദ് ടി വി

കണ്ണൂര്‍ -സതീശന്‍ പാച്ചേനി

തലശേരി -എന്‍ പി അരവിന്ദാക്ഷന്‍

പേരാവൂര്‍ -അഡ്വ സണ്ണി ജോസഫ്

മാനന്തവാടി -പി കെ ജയലക്ഷ്മി

സുല്‍ത്താന്‍ ബത്തേരി -ഐ സിബാലകൃഷ്ണന്‍

നാദാപുരം -കെ പ്രദീപ് കുമാര്‍

കൊയിലാണ്ടി -സി സുബ്രഹ്മണ്യന്‍

ബാലുശേരി -ധര്‍മ്മജന്‍ വി കെ

കോഴിക്കോട് നോര്‍ത്ത് -കെ എം അഭിജിത്ത്

ബേപ്പൂര്‍ -അഡ്വ നിയാസ്

വണ്ടൂര്‍ -എ പി അനില്‍കുമാര്‍

പൊന്നാനി -എ എം രോഹിത്

തൃത്താല -വി ടി ബല്‍റാം

ഷൊര്‍ണൂര്‍ -ടി എച്ച്‌ ഫിറോസ് ബാബു

ഒറ്റപ്പാലം -ഡോ സരിന്‍

പാലക്കാട് -ഷാഫി പറമ്ബില്‍

മലമ്ബുഴ -എസ് കെ അനന്തകൃഷ്ണന്‍

തരൂര്‍ -കെ എ ഷീബ

ചിറ്റൂര്‍ -സുമേഷ് അച്യുതന്‍

ആലത്തൂര്‍ -പാളയം പ്രദീപ്

ചേലക്കര -സി സി ശ്രീകുമാര്‍

കുന്ദംകുളം -കെ ജയശങ്കര്‍

മണലൂര്‍ -വിജയഹരി

വടക്കാഞ്ചേരി അനില്‍ അക്കര

ഒല്ലൂര്‍ ജോസ് വെള്ളൂര്‍

തൃശൂര്‍ പത്മജ വേണുഗോപാല്‍

നാട്ടിക സുനില്‍ ലാലൂര്‍

കയ്പമംഗലം ശോഭാ സുബിന്‍

പുതുക്കാട് അനില്‍ അന്തിക്കാട്

ചാലക്കുടി ടിജെ സജീഷ് കുമാര്‍

കൊടുങ്ങല്ലൂര്‍ എന്‍പി ജാക്സണ്‍

പെരുമ്ബാവൂര്‍ എല്‍ദോസ് കുന്നപ്പള്ളി

അങ്കമാലി റോജി എം ജോണ്‍

ആലുവ അന്‍വര്‍ സാദത്ത്

പറവൂര്‍ വിഡി സതീശന്‍

വൈപ്പിന്‍ ദീപക് ജോയ്

കൊച്ചി ടോണി ചമ്മിണി

തൃപ്പൂണിത്തുറ- കെ ബാബു

എറണാകുളം – ടി ജെ വിനോദ്

തൃക്കാക്കര- പി ടി തോമസ്

കുന്നത്തുനാട്- വി പി സജീന്ദ്രന്‍

മൂവാറ്റുപുഴ- മാത്യു കുഴല്‍നാടന്‍

ദേവികുളം- ഡി കുമാര്‍

ഉടുമ്ബന്‍ചോല- അഡ്വ ഇ എം അഗസ്റ്റി

പീരുമേട്- സിവിക് തോമസ്

വൈക്കം- ഡോ പി ആര്‍ സോന

കോട്ടയം- തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍

പുതുപ്പള്ളി- ഉമ്മന്‍ ചാണ്ടി

കാഞ്ഞിരപ്പള്ളി- ജോസഫ് വാഴക്കന്‍

പൂഞ്ഞാര്‍- അഡ്വ ടോമി കല്ലാനി

അരൂര്‍- ഷാനിമോള്‍ ഉസ്മാന്‍

ചേര്‍ത്തല- എസ് ശരത്ത്

ആലപ്പുഴ- കെ എസ് മനോജ്

അമ്ബലപ്പുഴ- ഡോ എം ലിജു

ഹരിപ്പാട്- രമേശ് ചെന്നിത്തല

കായംകുളം- അരിത ബാബു

മാവേലിക്കര- കെ കെ സാജു

ചെങ്ങന്നൂര്‍- എം മുരളി

റാന്നി- റിങ്കു ചെറിയാന്‍

ആറന്മുള- കെ ശിവദാസന്‍ നായര്‍

കോന്നി- റോബിന്‍ പീറ്റര്‍

അടൂര്‍- എം ജി കണ്ണന്‍

കരുനാഗപ്പള്ളി- സിആര്‍ മഹേഷ്

കൊട്ടാരക്കര- രശ്മി ആര്‍

പത്തനാംപുരം- ജ്യോതികുമാര്‍ ചാമക്കാല

ചടയമംഗലം- എം എ നസീര്‍

കൊല്ലം- ബിന്ദുകൃഷ്ണ

ചാത്തനൂര്‍- പീതാംബരക്കുറിപ്പ്

വര്‍ക്കല -ബി ആര്‍ ഷഫീര്‍

ചിറയിന്‍കീഴ്- അനൂപ് ബി എസ്

നെടുമങ്ങാട്- പി എസ് പ്രശാന്ത്

വാമനപുരം ആനാട് ജയന്‍

കഴക്കൂട്ടം ഡോ.എസ്‌എസ് ലാല്‍

തിരുവനന്തപുരം വി എസ് ശിവകുമാര്‍

നേമം കെ മുരളീധരന്‍

അരുവിക്കര കെഎസ് ശബരീനാഥന്‍

പാറശ്ശാല അന്‍സജിത റസല്‍

കാട്ടാക്കട മലയന്‍കീഴ് വേണുഗോപാല്‍

കോവളം എം വിന്‍സെന്റ്

നെയ്യാറ്റിന്‍കര ആര്‍ ശെല്‍വരാജ്

25 വയസ് മുതല്‍ 50 വയസ് വരെയുള്ള 46 പേരെയാണ് പട്ടികയില്‍ ഉള്‍പ്പെടുത്തിയത്. 51 മുതല്‍ 60 വയസ് വരെ 22 പേര്‍, 60 മുതല്‍ 70 വരെയുള്ള 15 പേരും 70 ന് മുകളില്‍ പ്രായമുള്ള മൂന്ന് പേരും പട്ടികയിലുണ്ട്. ഈ പട്ടികയില്‍ 55 ശതമാനത്തിലേറെ പുതുമുഖങ്ങളാണ്. 92 സീറ്റുകളില്‍ കോണ്‍ഗ്രസ് മത്സരിക്കും. 86 സീറ്റുകളിലെ സ്ഥാനാര്‍ത്തികളെ ഇപ്പോള്‍ പ്രഖ്യാപിക്കും. അവശേഷിക്കുന്ന ആറ് മണ്ഡലങ്ങള്‍ കല്‍പ്പറ്റ, നിലമ്ബൂര്‍, വട്ടിയൂര്‍ക്കാവ്, കുണ്ടറ, തവനൂര്‍, പട്ടാമ്ബി എന്നിവിടങ്ങളില്‍ സ്ഥാനാര്‍ത്ഥികളെ പിന്നീട് പ്രഖ്യാപിക്കും.

നേരത്തെ എംപിമാര്‍ മത്സരിക്കേണ്ടതില്ലെന്ന നിലപാടില്‍ ഇളവ് അനുവദിച്ചാണ് മുരളീധരന് മത്സരിക്കാന്‍ അനുമതി നല്‍കിയത്. നേരത്തെ ഡല്‍ഹിക്ക് പോകുന്നതിന് തൊട്ടുമുന്‍പ് മാധ്യമങ്ങളെ കണ്ട മുരളീധരന്‍ നേമത്ത് മത്സരിക്കുമെന്ന സൂചന നല്‍കിയിരുന്നു. നേമത്ത് കോണ്‍ഗ്രസ് വിജയിക്കുമെന്ന് മുരളീധരന്‍ പ്രത്യാശ പ്രകടിപ്പിച്ചു. നേമം അത്ഭുതമാണെന്ന് പ്രചരിപ്പിക്കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. പിന്നാലെയാണ് ഇപ്പോള്‍ അദ്ദേഹത്തിന്റെ സ്ഥാനാര്‍ത്ഥിത്വം സ്ഥിരീകരിച്ചത്.

ഡല്‍ഹിയില്‍ കൊടിക്കുന്നില്‍ സുരേഷ് എംപിയുടെ വസതിയില്‍ വച്ചാണ് മുല്ലപ്പള്ളി രാമചന്ദ്രന്‍ പട്ടിക പുറത്തുവിട്ടത്. നേമത്ത് കെ മുരളീധരന്‍ സ്ഥാനാര്‍ത്ഥിയാകും. ഹൈക്കമാന്‍ഡിന്റെ പ്രത്യേക അനുമതിയോടെയാണ് അദ്ദേഹം മത്സരിക്കാന്‍ ഇറങ്ങുന്നത്.

NO COMMENTS