കെപിസിസിയുടെ ഭാരവാഹി പട്ടികയില്‍ മാറ്റമുണ്ടാകുമെന്ന് കെപിസിസി അധ്യക്ഷന്‍ എം എം ഹസന്‍. നിലവില്‍ പട്ടികയിലുള്ള എല്ലാ അപാകതകളും പരിഹരിക്കും. വനിതകളുടെയും യുവാക്കളുടെയും പ്രാതിനിധ്യം കൂട്ടിയായിരിക്കും പുതിയ പട്ടിക. മാറ്റം വരുത്താനുള്ള അധികാരം ഹൈക്കമാന്റിനുണ്ടെന്നും ഹസന്‍ പറഞ്ഞു. ഹൈക്കമാന്‍ഡിന്റെ ആവശ്യം പരിഗണിച്ചാണ് നടപടി. ഇത് സംബന്ധിച്ച് വരുന്ന വാര്‍ത്തകള്‍ മാധ്യമ സൃഷ്ടിയാണെന്നും ഹസന്‍ കൂട്ടിച്ചേര്‍ത്തു.