ദില്ലി : ഐഎസ്‌ആര്‍ഒ ചരക്കേസില്‍ നമ്പിനാരായണന് 50 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് സുപ്രിം കോടതി. നമ്പി നാരായണന്‍ നല്‍കിയ ഹര്‍ജിയിലാണ് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് വിധി പ്രസ്താവിച്ചത്. സിബി മാത്യൂസ്, കെകെ ജോഷുവ, എസ് വിജയന്‍ എന്നീ ഉദ്യോഗസ്ഥരില്‍ നിന്ന് നഷ്ടപരിഹാര തുക ഈടാക്കി നല്‍കണം എന്നായിരുന്നു നമ്പി നാരായണന്റെ ഹര്‍ജിയിലെ ആവശ്യം. നമ്പി നാരായണന്റെ അറസ്റ്റ് അനാവശ്യമായിരുന്നു എന്നും കോടതി പറഞ്ഞു. കൂടാതെ ഐഎസ്‌ആര്‍ഒ ചാരക്കേസ് അന്വേഷിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ അന്വേഷണം നടത്താനും കോടതി ഉത്തരവിട്ടു. റിട്ടയേഡ് ജസ്റ്റിസ് ഡികെ ജെയിനിന്റെ നേതൃത്വത്തിലുള്ള കമ്മിറ്റിയാണ് അന്വേഷണം നടത്തുക. സിബി മാത്യൂസ്, കെകെ ജോഷ്വ, എസ് വിജയന്‍ എന്നിവര്‍ക്കെതിരായാണ് അന്വേഷണം. കമ്മിറ്റിയില്‍ കേന്ദ്ര, സംസ്ഥാന പ്രതിനിധികളെ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അന്വേഷണത്തിന്റെ ചെലവ് കേന്ദ്ര സര്‍ക്കാരാണ് വഹിക്കേണ്ടത്.