300 ഓളം ഭീകരര്‍ പാക് അധീന കശ്മീരില്‍ തമ്പടിച്ചതായി ഇന്ത്യന്‍ സൈന്യം

165

ന്യൂഡല്‍ഹി : ഇന്ത്യയിലേക്ക് നുഴഞ്ഞു കയറാനായി പാക് അധീന കശ്മീരില്‍ ഭീകരസംഘം തമ്പടിച്ചിരിക്കുന്നതായി ഇന്ത്യന്‍ സേന. മഞ്ഞ് വീഴ്ചക്ക് മുമ്പ് ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാന്‍ ഭീകരരുടെ വലിയ സംഘം ശ്രമിക്കുകയാണെന്ന വിവരത്തെത്തുടര്‍ന്ന് ജമ്മു കശ്മീരിലെ അതിര്‍ത്തി മേഖലകളില്‍ സുരക്ഷ ശക്തമാക്കിയിരിക്കുകയാണ് ഇന്ത്യന്‍ സൈന്യം.
നിയന്ത്രണരേഖക്കിപ്പറത്തേക്ക് ഭീകരരെ എത്തിക്കുന്നത് പാക് സൈന്യത്തിന്റെ പിന്തുണയോടെയാണെന്ന് ഇന്ത്യ ആരോപിച്ചു. അതേ സമയം പത്തില്‍താഴെ ഭീകരര്‍ ഇതോടെ ഇന്ത്യയിലേക്ക് കടന്നതായും സംശയമുണ്ട്. 30 കേന്ദ്രങ്ങളിലായി 300 ഓളം ഭീകരര്‍ അതിര്‍ത്തിക്കപ്പുറം തമ്പടിച്ചതായാണ് വിവരം.

NO COMMENTS