കൊച്ചി : വൈപ്പിനില്‍ കുടുംബത്തോടൊപ്പം യാത്ര ചെയ്യുകയായിരുന്ന യുവാവിനെ പട്ടാപ്പകല്‍ പെട്രോള്‍ പമ്പിലിട്ട് വെട്ടി പരുക്കേല്‍പ്പിച്ച പ്രതികള്‍ കീഴടങ്ങി. സരുണ്‍, നിധീഷ് എന്നിവരാണ് ഞാറയ്ക്കല്‍ കോടതിയില്‍ നേരിട്ടെത്തിയാണ് കീഴടങ്ങിയത്. കൊച്ചി റേഞ്ച് ഐജിയുടെ നേതൃത്വത്തില്‍ അന്വേഷണം നടത്തുന്നതിനിടെയാണ് പ്രതികള്‍ കീഴടങ്ങിയിരിക്കുന്നത്. ഇവരെ കസ്റ്റഡിയില്‍ വാങ്ങാന്‍ പോലീസ് അപേക്ഷ നല്‍കിയിട്ടുണ്ട്. ഇന്നലെ മറ്റൊരു പ്രതിയായ വികാസിനെ പോലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു.
വല്ലാര്‍പാടം പള്ളിക്കല്‍ സ്വദേശി നിഖില്‍ ജോസാണ് ഭാര്യയ്ക്കും കൈക്കുഞ്ഞിനും ഒപ്പം യാത്രചെയ്യുന്നതിനിടെ ക്രൂരമായി ആക്രമിക്കപ്പെട്ടത്. ബൈക്കിന് സൈഡ് നല്‍കിയില്ലെന്ന് ആരോപിച്ച പ്രതികള്‍ നിഖിലിനെ ജീപ്പില്‍ നിന്നും വലിച്ചിറക്കി ആക്രമിക്കുകയായിരുന്നു. ഇല്ലത്തുപടിയിലെ പെട്രോള്‍ പന്പിലായിരുന്നു സംഭവം. പന്പിലെ സിസി ടിവിയില്‍ ആക്രമണത്തിന്‍റെ ദൃശ്യങ്ങള്‍ വ്യക്തമായി പതിഞ്ഞിരുന്നു എങ്കിലും പ്രതികളെ പിടികൂടാതെ ലോക്കല്‍ പോലീസ് ഇരുട്ടില്‍ തപ്പുകയാണെന്ന് ആരോപണം ഉയര്‍ന്നിരുന്നു. ഇതേതുടര്‍ന്ന് സിറ്റി ടാസ്ക് ഫോഴ്സിന് ചുമതല കൈമാറുകയായിരുന്നു.
മൂര്‍ച്ചയേറിയ ആയുധം കൊണ്ടുള്ള ആക്രമണത്തില്‍ പരുക്കേറ്റ നിഖില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.