തിരുവനന്തപുരം : ക്രിയേറ്റിവ് ഫെസ്‌റ്റ് ആന്റണി രാജു എം എൽ എ മാനവീയം വീഥിയിൽ ഉദ്ഘാടനം ചെയ്തു. എഴുത്തും വായന യും കൊണ്ട് മാത്രം നമുക്ക് മുന്നോട്ട് പോകാൻ കഴിയില്ലെന്നും എല്ലാ വിഷയത്തിനും എപ്ലസ് കിട്ടിയതുകൊണ്ടോ വിദ്യാഭ്യാസം പൂർണ്ണമാകുന്നില്ലെന്നും ക്രിയേറ്റീവ് ഫെസ്റ്റ് പോലുള്ള പ്രവർത്തന ശൈലിയിൽ ഏർപ്പെടുന്ന വിദ്യാർഥികൾ മറ്റു വിദ്യാർത്ഥികളേക്കാൾ മിടുക്കന്മാരും മിടുക്കികളും ആയിരിക്കുമെന്നും അദ്ദേഹം പറഞ്ഞു
തിരുവനന്തപുരം ജില്ലയിൽ സ്ഥാപിക്കപ്പെട്ട 21 ക്രിയേറ്റീവ് കോർണറുകളിലെ കുട്ടികൾ അവരുടെ പഠന ത്തിൻ്റെ ഭാഗമായി തയ്യാറാക്കിയ വിവിധ ഉൽപന്നങ്ങളുടെ പ്രദർശനവും വിപണനത്തിന്റെ സ്റ്റാളുകളിലും തിരക്കുകൾ തുടങ്ങി . തൊഴിലധിഷ്‌ഠിത പ്രവർത്തങ്ങളിലൂടെ വിദ്യാർത്ഥികൾക്കിടയിൽ തൊഴിലധിഷ്‌ഠിത വിദ്യാഭ്യാസത്തെക്കുറിച്ചുള്ള സമഗ്രമായ ധാരണ പരിപോഷിപ്പി ക്കാനും കുഞ്ഞുങ്ങളുടെ കഴിവുകൾ തിരിച്ചറിയാൻ കഴിയുന്ന രീതിയിലുമാണ് മാനവീയം വീഥിയിൽ സ്‌റ്റാളുകൾ തയ്യാറാക്കിയിട്ടുള്ളത്