ഇതരസംസ്ഥാന തൊഴിലാളികളുടെ ക്യാംപുകളിൽ എക്സൈസിന്റെ വ്യാപക പരിശോധന

171
photo credit : manoram,a online

കൊച്ചി∙ എറണാകുളം ജില്ലയിലെ ഇതരസംസ്ഥാന തൊഴിലാളികളുടെ ക്യാംപുകളിൽ എക്സൈസിന്റെ വ്യാപക പരിശോധന. ഇവിടെനിന്നും ലഹരി വസ്തുക്കളുടെ വലിയ ശേഖരം തന്നെ പിടികൂടി. പെരുമ്പാവൂരിലെ ചില ക്യാംപുകളിൽനിന്ന് ബ്രൗൺ ഷുഗറും കഞ്ചാവും ഗുഡ്കയും പിടിച്ചെടുത്തു. ഇവിടെനിന്നു പന്ത്രണ്ടുപേരെ അറസ്റ്റു ചെയ്തു. ക്യാംപുകൾക്കു പുറമെ സമീപകടകളിലും പരിശോധന നടത്തുന്നുണ്ട്.

പെരുമ്പാവൂരിലടക്കം ജില്ലയിലെ വിവിധ ക്യാംപുകളിലാണ് എക്സൈസ് കമ്മീഷണർ ഋഷിരാജ് സിങ്ങിന്റെ നേതൃത്വത്തിൽ പരിശോധ നടക്കുന്നത്. 22 സംഘങ്ങളായി തിരിഞ്ഞ് രാവിലെ ആറു മണിയോടെയാണ് റെയ്ഡ് ആരംഭിച്ചത്. ഇതരസംസ്ഥാന തൊഴിലാവികളുടെ ഇടയിൽ കേരളത്തിൽ നിരോധിച്ച ലഹരിവസ്തുക്കളുടെ ഉപയോഗം വർധിച്ചുവരുന്ന സാഹചര്യത്തിലാണ് പരിശോധനയെന്ന് എക്സൈസ് വിഭാഗം അറിയിച്ചു.

NO COMMENTS

LEAVE A REPLY