പെരിയാറിന്റെ പ്രതിമ തകര്‍ത്ത സംഭവത്തില്‍ സി ആര്‍ പി എഫ് ജവാന്‍ അറസ്റ്റില്‍

360

ചെന്നൈ: പുതുക്കോട്ടയില്‍ പെരിയാറിന്റെ പ്രതിമ തകര്‍ക്കപ്പെട്ട സംഭവത്തില്‍ സി ആര്‍ പി എഫ് ജവാന്‍ അറസ്റ്റില്‍. സെന്തില്‍ കുമാര്‍ എന്നയാളാണ് അറസ്റ്റിലായത്. മദ്യലഹരിയിലാണ് പ്രതിമ തകര്‍ത്തതെന്ന് ഇയാള്‍ പോലീസിനോട് പറഞ്ഞു. തലവെട്ടിമാറ്റിയ നിലയില്‍ കണ്ടെത്തിയ പ്രതിമ അല്‍പസമയത്തിനകംതന്നെ അധിക്യതര്‍ പൂര്‍വസ്ഥിതിയിലാക്കിയിരുന്നു.

NO COMMENTS