പത്തനംതിട്ട : പത്തനംതിട്ടയില്‍ റാന്നി തിയ്യാടിക്കലില്‍ ബൈക്കും ടിപ്പറും കൂട്ടിയിടിച്ച് രണ്ട് പേര് മരിച്ചു. വെള്ളിയറ സ്വദേശികളായ അമല്‍, ശരണ്‍ എന്നിവരാണ് മരിച്ചത്. അമല്‍ സൈനിക ഉദ്യോഗസ്ഥനാണ്. അപകടത്തില്‍ പരിക്കേറ്റ ഒരാളുടെ നില അതീവ ഗുരുതരമാണ്. അമിത വേഗതയില്‍ വന്ന ടിപ്പര്‍ രണ്ടു ബൈക്കുകളിലേക്ക് ഇടിച്ചു കയറുകയായിരുന്നു.