ദില്ലിയില്‍ ആഭ്യന്തര മന്ത്രാലയത്തിന്റെ സ്റ്റിക്കര്‍ ഒട്ടിച്ച കാറിനുളളില്‍ പെണ്‍കുട്ടിയെ ബലാല്‍സംഗം ചെയ്തു

221

ദില്ലി:രാജ്യത്തെ നടുക്കിയ ദില്ലി കൂട്ടബലാല്‍സംഗത്തിന് നാല് വര്‍ഷം തികയുന്ന ഇന്ന് ദില്ലിയില്‍ പെണ്‍കുട്ടിയെ കാറിനുള്ളില്‍ ബലാല്‍സംഗം ചെയ്തു. ജോലി അന്വേഷിച്ച ദില്ലിയിലെത്തിയ പെണ്‍കുട്ടിയെ ആഭ്യന്തര മന്ത്രാലയത്തിന്റെ സ്റ്റിക്കര്‍ ഒട്ടിച്ച കാറില്‍ കയറ്റിക്കൊണ്ടുപോയാണ് ബലാല്‍സംഗം ചെയ്തത്. കാര്‍ ഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്തു. ദില്ലിയില്‍ ജോലി ചെയ്യുന്ന സിഐഎസ്‌എഫ് കോണ്‍സ്റ്റബിളിന്റെ ഉടമസ്ഥതയിലുള്ള വാഹനവും പൊലീസ് കസ്റ്റഡിയിലെടുത്തു. നോയിഡ സ്വദേശിയായ പെണ്‍കുട്ടി വീട്ടിലേക്ക് പോകാന്‍ ബസ് കാത്ത് നില്‍ക്കുന്നതിനിടെ നോയിഡയിലേക്ക് എന്ന വ്യാജേന കാറില്‍ പെണ്‍കുട്ടിയെ കയറ്റിക്കൊണ്ടുപോവുകയായിരുന്നു. അതീവസുരക്ഷാമേഖല കൂടിയായ മോത്തിബാഗിന് പരിസരത്ത് വെച്ചാണ് പെണ്‍കുട്ടിയെ കാറിനുള്ളില്‍ ബലാല്‍സംഗത്തിന് ഇരയാക്കിയതെന്ന് പൊലീസ് അറിയിച്ചു.

NO COMMENTS

LEAVE A REPLY