കൊച്ചി : കൊച്ചി നാവിക ആസ്ഥാനത്ത് നാവികസേനാംഗം വെടിയേറ്റ് മരിച്ചു. ഗുജറാത്ത് സ്വദേശിയായ രക്ഷിത് കുമാര്‍ എന്ന ഉദ്യോഗസ്ഥനാണ് മരിച്ചത്. ഐഎന്‍എസ് ജമുന എന്ന കപ്പലിനടുത്തു വെച്ചാണ് സംഭവം നടന്നത്. കപ്പലിന്റെ കാവല്‍ ജോലിയിലായിരുന്നു രക്ഷിത് കുമാര്‍. ആത്മഹത്യയാണെന്നാണ് പ്രഥമിക നിഗമം.