ശബരിമല ദര്‍ശനത്തിനെത്തിയ ട്രാന്‍സ്‍ജെന്‍ഡേഴ്‍സിനെ പൊലീസ് മാനസികമായി പീഡിപ്പിച്ചെന്ന് പരാതി

306

കോട്ടയം : ശബരിമല ദര്‍ശനത്തിനെത്തിയ ട്രാന്‍സ്‍ജെന്‍ഡേഴ്‍സിനെ പൊലീസ് മാനസികമായി പീഡിപ്പിച്ചെന്ന് പരാതി. അയ്യപ്പ ദർശനത്തിനെത്തിയ തങ്ങളോട് പൊലീസ് മോശമായി പെരുമാറിയെന്ന് സംഘത്തിലുണ്ടായിരുന്ന അനന്യ പറഞ്ഞു. പോലീസ് തങ്ങളോട് വേഷം മാറി പോകാൻ പൊലീസ് നിർബന്ധിച്ചു. വേഷം മാറാൻ തയ്യാറായപ്പോൾ പോകാൻ അനുവാദം നൽകിയില്ല. സംരക്ഷണം നൽകാൻ ആവില്ലെന്ന് പൊലീസ് പറഞ്ഞതായും അനന്യ പറഞ്ഞു. ഇന്ന് വെളുപ്പിനെ നാലുമണിയോടെയായിരുന്നു രഞ്ജു, അനന്യ, അവന്തിക, തൃപ്തി ഷെട്ടി അന്നിവരടങ്ങുന്ന സംഘം ശബരിമലയിലെത്തിയത്.

NO COMMENTS