റായ്പുര്‍ : ഛത്തീസ്ഗഢില്‍ മാവോയിസ്റ്റുകളുമായുണ്ടായ ഏറ്റമുട്ടലില്‍ രണ്ട് സിആര്‍പിഎഫ് ജവാന്‍മാര്‍ കൊല്ലപ്പെട്ടു. അഞ്ച് പേര്‍ക്ക് പരിക്കേറ്റു. ബിജാപുരിലെ മഹാദേവഘട്ടിനും ചിന്നബോട്കേലിനും ഇടയിലുള്ള വനമേഖലയിലായിരുന്നു ഏറ്റുമുട്ടല്‍.
ഛത്തീസ്ഗഢ് പൊലീസും സിആര്‍പിഎഫ് 85 ബറ്റാലിയനും സംയുക്തമായി ചേര്‍ന്ന് വനമേഖലയില്‍ പരിശോധന നടത്തുന്നതിനിടെ പെട്ടെന്ന് സ്‌ഫോടനമുണ്ടാവുകയായിരുന്നു. തൊട്ടു പിന്നാലെ മാവോയിസ്റ്റുകള്‍ ജവാന്‍മാര്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു.