ഹിമാചലില്‍ സ്‌കൂള്‍ ബസ് മറിഞ്ഞ് 20 കുട്ടികള്‍ മരിച്ചു

301

ധര്‍മശാല : ഹിമാചല്‍ പ്രദേശില്‍ സ്‌കൂള്‍ ബസ് കൊക്കയിലേക്കു മറിഞ്ഞ് 20 കുട്ടികള്‍ മരിച്ചു. 60 കുട്ടികളാണ് ബസില്‍ ഉണ്ടായിരുന്നത്. കംഗ്ര ജില്ലയിലെ നുര്‍പുര്‍ മേഖലയില്‍ തിങ്കളാഴ്ച വൈകിട്ടായിരുന്നു അപകടം. പരിക്കേറ്റ കുട്ടികളുടെ എണ്ണം അറിവായിട്ടില്ല. വസിര്‍ റാം സിംഗ് പതാനിയ മെമ്മോറിയല്‍ പബ്‌ളിക് സ്‌കൂളിന്റെ ഉടമസ്ഥതയിലുള്ള 42 പേര്‍ക്കു സഞ്ചരിക്കാവുന്ന ബസാണ് അപകടത്തില്‍പ്പെട്ടത്. ബസിലെ ഭൂരിഭാഗം കുട്ടികളും പത്തു വയസിനു താഴെ പ്രായമുള്ളവരാണ്. പോലീസും ഡോക്ടര്‍മാരുടെ സംഘവും അപകടസ്ഥലത്ത് എത്തി. ദേശീയ ദുരന്ത നിവാരണ സേനയും രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരിക്കുകയാണ്.

NO COMMENTS