അമേരിക്കയിലെ സ്കൂളില്‍ വെടിവെയ്പ്പ് ; പത്ത് പേര്‍ കൊല്ലപ്പെട്ടു

241

ടെക്സസ് : അമേരിക്കയിലെ സ്കൂളില്‍ വീണ്ടും വെടിവെയ്പ്പ്. ടെക്സസിലെ സാന്റ ഫെ ഹൈസ്കൂളില്‍ നടന്ന വെടിവയ്പ്പില്‍ പത്ത് പേര്‍ കൊല്ലപ്പെട്ടു. മരിച്ചവരില്‍ അധികവും വിദ്യാര്‍ഥികളാണ്. ഹൂസ്റ്റന് തെക്ക് 65 കിലോമീറ്റര്‍ അകലെയുള്ള സ്കൂളിലാണ് പ്രാദേശിക സമയം രാവിലെ ഒന്‍പതു മണിയോടെ വെടിവയ്പ്പുണ്ടായത്.‌ സംഭവവുമായി ബന്ധപ്പെട്ട് ഒരു വിദ്യാര്‍ഥി കസ്റ്റഡിയിലുണ്ട്.
അതേസമയം, ഈ വിദ്യാര്‍ഥിയാണോ അക്രമം ന‌ടത്തിയതെന്ന കാര്യത്തില്‍ വ്യക്തതയില്ല. വെടിവയ്പ്പില്‍ ഒരു പൊലീസ് ഉദ്യോഗസ്ഥനും പരുക്കേറ്റു. വെടിവയ്പ്പില്‍ ഒന്നിലധികം പേര്‍ കൊല്ലപ്പെട്ടെന്നും മരണസംഖ്യ വ്യക്തമല്ലെന്നും പൊലീസ് പറയുന്നു. ടെക്സസിലെ വെടിവയ്പ്പില്‍ ആശങ്ക വ്യക്തമാക്കി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും ട്വീറ്റ് ചെയ്തു.

NO COMMENTS