മികച്ച അന്വേഷണാത്മക റിപ്പോർട്ടിംഗിനുള്ള പുരസ്കാരം മംഗളം ദിന പത്രത്തിലെ ആർ. ജയചന്ദ്രന്.

186

കൊച്ചി : കേരളത്തിലെ മാധ്യമ പ്രവർത്തകർക്കും ടെലിവിഷൻ പരിപാടികൾക്കും ഏർപ്പെടുത്തിയ സെഡ് കെ ടേക്കോ ലാന ടെക്‌നോളജീസ് ഡ്രീംസ് ആൻഡ് ഡ്രീംസ് ആണ് മാധ്യമ അവാർഡുകൾ പ്രഖ്യപിച്ചത്. അച്ചടി മാധ്യമങ്ങളിലെ മികച്ച അന്വേഷണാത്മക റിപ്പോർട്ടിംഗിനുള്ള പുരസ്കാരം മംഗളം ദിന പത്രത്തിലെ ആർ. ജയചന്ദ്രന് ലഭിച്ചു. പ്രശസ്ത മാധ്യമ പ്രവർത്തകനും അവതാരകനുമായ ശ്രീകണ്ഠൻനായർ അധ്യക്ഷനായ സമിതിയാണ് പുരസ്‌കാര ജേതാവിനെ തെരെഞ്ഞെടുത്തത്.

ടെലിവിഷൻ രംഗത്തെ സമഗ്ര സംഭാവനകൾ മാനിച്ചു ശശികുമാറിനും അച്ചടി മാധ്യമരംഗത്തെ സംഭാവനകൾക്ക് തോമസ് ജേക്കബിനും അവാർഡുകൾ നൽകും. അച്ചടി ദൃശ്യ മാധ്യമ രംഗത്തെ വിവിധ തലങ്ങളിൽ 25 ഓളം അവാർഡുകൾ വിതരണം ചെയ്യും. ഓഗസ്റ് ആദ്യവാരം തിരുവന്തപുരത്തു നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പുരസ്‌കാരങ്ങൾ വിതരണം ചെയ്യും .

NO COMMENTS