മാലിന്യം വലിച്ചെറിയുന്നതിനെതിരേ കർശന നടപടി

10

മാലിന്യം വലിച്ചെറിയുന്ന പ്രവണത അവസാനിപ്പിക്കാൻ അടുത്ത രണ്ടുമാസം വിപുലമായ ശ്രമം നടത്താൻ സർക്കാർ തീരുമാനി ച്ചതായി മന്ത്രി പറഞ്ഞു. ബോധവൽക്കരണത്തിന് പുറമേ പരിശോധനകൾ വർധിപ്പിക്കും. നിയമലംഘനങ്ങൾക്കെതിരെ വിട്ടുവീഴ്ചയി ല്ലാത്ത നടപടി സ്വീകരിക്കും. വിവിധ വകുപ്പുകളുടെ ഏകോപനത്തോടെയാകും ഈ പ്രവർത്തനങ്ങൾ നടത്തുകയെന്നും മന്ത്രി അറിയിച്ചു.

ബ്രഹ്‌മപുരം മാലിന്യ സംസ്‌കരണ കേന്ദ്രത്തിലെ വിവിധ പോയിന്റുകൾ സന്ദർശിച്ച് മന്ത്രി സ്ഥിതിഗതികൾ വിലയിരുത്തി. ബയോ മൈനിംഗിലൂടെ വീണ്ടെടുത്ത സ്ഥലത്ത് ഒരുക്കിയ പിച്ചിൽ ക്രിക്കറ്റ് കളിക്കുകയും സമീപസ്ഥലത്ത് വൃക്ഷത്തൈ നടുകയും ചെയ്തു.

NO COMMENTS

LEAVE A REPLY