കൊളംബോ : ശ്രീലങ്കയിലെ കാന്‍ഡിയില്‍ ഭൂരിപക്ഷ സിംഹളരും ന്യൂനപക്ഷ മുസ്ലിംകളും തമ്മിലുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്ന് സമൂഹ മാധ്യമങ്ങള്‍ക്ക് വിലക്ക്. ഫേസ്ബുക്ക്, വാട്ട്സ്ആപ്പ്, വൈബര്‍, ഇന്‍സ്റ്റഗ്രാം തുടങ്ങിയ സമൂഹ മാധ്യമങ്ങള്‍ക്കാണ് വിലക്ക് ഏര്‍പ്പെടുത്തിയത്. സംഘര്‍ഷങ്ങള്‍ തടയുന്നതിന്റെ ഭാഗമായി മൂന്നു ദിവസത്തേക്കാണ് സര്‍ക്കാര്‍ വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. കാന്‍ഡിയില്‍ ലഹള നേരിടാന്‍ പത്തുദിവസത്തേക്ക് ശ്രീലങ്കന്‍ പ്രസിഡന്റ് മൈത്രിപാല സിരിസേന അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിക്കുകയാണ്. കഴിഞ്ഞയാഴ്ച ജനക്കൂട്ടം ഒരു സിംഹളവംശജനെ കൊലപ്പെടുത്തിയതാണു ലഹളയ്ക്കു കാരണം. കാന്‍ഡി ഡിസ്ട്രിക്ടില്‍ പത്ത് മോസ്കുകളും 75 കടകളും 32 വീടുകളും അക്രമികള്‍ അഗ്നിക്കിരയാക്കിയെന്നു ന്യൂനപക്ഷ സമുദായം ആരോപിച്ചിരുന്നു.