ഒരാഴ്ചയ്ക്കിടെ പ്രത്യേക പരിശോധന 2551 സ്ഥാപനങ്ങളിൽ; അടപ്പിച്ചത് 102 എണ്ണം

20

സംസ്ഥാന വ്യാപകമായി ഒരാഴ്ചയ്ക്കിടെ 2551 സ്ഥാപനങ്ങളിൽ ഭക്ഷ്യ സുരക്ഷാ വകുപ്പ് പ്രത്യേക പരിശോധന നടത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. വൃത്തിഹീനമായി പ്രവർത്തിച്ചതും ലൈസൻസ് ഇല്ലാതിരുന്നതുമായ 102 സ്ഥാപനങ്ങളുടെ പ്രവർത്തനം നിർത്തി വയ്പ്പിച്ചു. 564 സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി. പരിശോധന ശക്തമായി തുടരുന്നതാണ്.

ജനുവരി 9 മുതൽ 15 വരെ നടത്തിയ പരിശോധനകൾ, പ്രവർത്തനം നിർത്തി വയ്പ്പിച്ചത്, നോട്ടീസ് നൽകിയത് എന്നിവ യഥാക്രമം ജനുവരി 09, 461, 24, 119, ജനുവരി 10, 491, 29, 119, ജനുവരി 11, 461, 16, 98, ജനുവരി 12, 484, 11, 85, ജനുവരി 13, 333, 11, 86, ജനുവരി 14, 123, 06, 24, ജനുവരി 15, 198, 05, 33, ആകെ, 2551, 102, 564.

NO COMMENTS