സെക്രട്ടറിയേറ്റ് ജീവനക്കാരൻ പറഞ്ഞ വാക്കുകൾ അപകടത്തിൽ പരിക്കേറ്റ കാൽ വിരലിനേക്കാൾ സഹിക്കാൻ പറ്റാത്തത്; ദിലീപിന്റെ വാക്കുകൾ ഇടറുന്നു .

1094

തിരുവനന്തപുരം : തിരുവനന്തപുരം പാച്ചലൂർ സ്വദേശിയും,പ്രസ്ക്ലബ്ബ് ക്യാന്റീൻ ജീവനക്കാരനുമായ ദിലീപ് ബൈക്കിൽ വരികയായിരുന്നു .പെട്ടെന്ന് അമിത വേഗതയിൽ ഓടിച്ചിരുന്നയാളിന്റെ ബെക്ക് ദിലീപിനെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു . ഊറ്റു കുഴി സലഫി പള്ളിക്കു സമീപത്തായിരുന്നു അപകടം.

ഇടിയുടെ ആഘാതത്തിൽ ദിലീപിന്റെ കാലിന്റെ വിരൽ പൊട്ടി വേദന സഹിക്കുന്ന സമയം ദിലീപിനെ നോക്കിയിട്ട് ഇടിച്ചിട്ടായാൽ പറഞ്ഞത് താൻ ഒരു രൂപപോലും നഷ്ടപരിഹാരം തരില്ലെന്നും, തന്റെ വണ്ടിക്ക് ഇൻഷുറൻസ് ഉണ്ടല്ലോ എന്നും അതുകൊണ്ട് താൻ ഇതേക്കുറിച്ചു കൂടുതൽ ഒന്നും പറയാൻ ഇല്ലായെന്നും ഞാൻ സെക്രട്ടറിയറ്റ് ജീവനക്കാരനാണെന്നും പറഞ്ഞു വന്നതിലും വേഗത്തിൽ വണ്ടി എടുത്തു കൊണ്ട് പോകുകയായിരുന്നു
തന്റെ അശ്രദ്ധകൊണ്ട് പരിക്കുപറ്റിയ എന്നെ ഹോസ്പിറ്റലിൽ എത്തിക്കാൻ ശ്രമിക്കുന്നതിന് പകരം നിയമം പറഞ്ഞും മാനസികമായും തളർത്തിയിട്ടാണ് അയാൾ പോയതെന്ന് ദിലീപ് പറയുന്നു .തുടർന്ന് ആശുപത്രിയിൽ പോയി ചികിത്സ തേടുകയും ചെയ്തു .

അമിത വേഗത ആപത്താണ് എന്ന മുദ്രാവാക്യത്തെ തിരസ്കരിച്ചുകൊണ്ട് വാഹനമോടിക്കുന്നവർ തൽസ്ഥാനത്തു കൂടിവരുന്നുണ്ടെന്നും ഒരൽപം അശ്രദ്ധ കൊണ്ട് നഷ്ട്ടപ്പെടുന്ന ജീവൻ നമ്മുടെ പ്രിയപ്പെട്ടവരാണെന്നും എന്നെ ഇടിച്ചിട്ട സെക്രട്ടറിയേറ്റ് ജീവനക്കാരൻ പറഞ്ഞ വാക്കുകൾ – അപകടത്തിൽ പരിക്കേറ്റ കാൽ വിരലിനേക്കാൾ സഹിക്കാൻ പറ്റാത്ത വേദനയോടെ – ഇടറിയ സ്വരത്തിൽ – സാമൂഹ്യ പ്രവർത്തകനും സ്വാന്തനം ചാരിറ്റബിൾ ട്രസ്റ്റിന്റെ ഉടമയുമായ ദിലീപ് നെറ്റ് മലയാളം ന്യൂസിനോട് പറഞ്ഞു

നെറ്റ് മലയാളം റിപ്പോർട്ടർ : റംസി അഷറഫ്

NO COMMENTS